Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G. Sudhakaran

Alappuzha

ക​മ്യൂണി​സ്റ്റ് പ്ര​സ്ഥാ​നം ഒ​രി​ക്ക​ൽ ഇ​ല്ലാ​താ​യാ​ൽ തി​രി​ച്ചു​വ​രി​ല്ലെന്ന​ത് ച​രി​ത്രം: ജി. ​സു​ധാ​ക​ര​ൻ

ചെ​ങ്ങ​ന്നൂ​ർ: കേ​ന്ദ്ര രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ചു​വ​രാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, ഇ​ട​തു​പ​ക്ഷം ആ ​സാ​ഹ​ച​ര്യം ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ എംഎൽഎ. ക​മ്യൂണി​സ്റ്റ് പ്ര​സ്ഥാ​നം ഒ​രി​ക്ക​ൽ ഒ​രി​ട​ത്ത് ഇ​ല്ലാ​താ​യാ​ൽ പി​ന്നീ​ട് അ​വി​ടെ ആ ​പ്ര​സ്ഥാ​നം തി​രി​ച്ചു​വ​രി​ല്ല​ന്ന​ത് ലോ​ക ച​രി​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഓ​ർ​മ​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ത​ക​ർ​ക്കാ​ൻ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക​ളി​ൽ താ​ൻ പ​ങ്കു​കാ​ര​നാ​യി​രു​ന്നി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തി.

വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​ല്ലാം ഇ​പ്പോ​ൾ പ്ര​കൃ​തി​യു​ടെ ശി​ക്ഷ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ആ​ർ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ബി. കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Kerala

കഴിഞ്ഞ അഞ്ചുവർഷവും ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നത് കൈക്കൂലി വാങ്ങിയുള്ള നിയമനം: ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ.

പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്‍റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.

നൂറിലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്.

എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്.

മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്‌സി വഴിയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും വഴി നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചു കൂടെന്നും ജി. സുധാകരൻ പറഞ്ഞു.

Kerala

പൊതുപരിപാടികളിൽ അധിക്ഷേപിച്ചാൽ പ്രതികരിക്കും: ജി. സുധാകരന് സിപിഎമ്മിന്‍റെ താക്കീത്

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്‍റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്‌കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.

എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്‌ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.

പൊതുവായ വേദികളിൽ രാഷ്‌ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടാകുമെന്നതിനാൽ, കോൺഗ്രസുകാർക്ക് നാവ് വാടകയ്ക്ക് കൊടുത്ത് അവരുടെ കൈയടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം.

രാഷ്‌ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ ഇനിയും എംഎൽഎയുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിരുത്തരവാദ പ്രസംഗങ്ങൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.

District News

റെ​ജി ചെ​റി​യാ​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജി.​ സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നെ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ഒ​രാ​ഴ്ച മു​ൻ​പ് ത​ന്നെ അ​റി​യി​ക്കാ​തെ റെ​ജി ചെ​റി​യാ​ൻ തോ​ട്ട​പ്പ​ള്ളി പൊ​ഴി​യും സ്പി​ൽ​വേ​യും സ​ന്ദ​ർ​ശി​ച്ച​താ​ണ് സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​ത്.

സ​മ്പ​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ് റെ​ജി ചെ​റി​യാ​നെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തോ​ട്ട​പ്പ​ള്ളി ന​ൻ​മ ഗ്രൂ​പ്പി​ന്‍റെ വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ വേ​ദി​യി​ലാ​ണ് സു​ധാ​ക​ര​ൻ റെ​ജി ചെ​റി​യാ​നെ വി​മ​ർ​ശി​ച്ച​ത്.

റെ​ജി ചെ​റി​യാ​നെ​തി​രേ താ​ൻ നി​യ​മ​സ​ഭാ പ്രി​വി​ലേ​ജ് ക​മ്മി​റ്റി​യി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ ശി​ക്ഷി​ക്ക​പ്പെ​ടും. ഒ​രു എം​എ​ൽ​എ​യു​ടെ മു​ക​ളി​ൽ വേ​റൊ​രു എം​എ​ൽ​എ അ​ധി​കാ​രം സ്ഥാ​പി​ക്കു​ക​യാ​ണ്. അ​തും ആ​ദ്യ​മാ​യി എം​എ​ൽ​എ ആ​കു​ന്ന​യാ​ൾ. വ​ലി​യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്. താ​ന​വി​ടെ വെ​ള്ള​മ​ടി​ക്കാ​ൻ പോ​കാ​ത്ത​തു​കൊ​ണ്ട് ത​ന്നോ​ട് സ്നേ​ഹം കാ​ണി​ല്ല. അ​വി​ടെ വെ​ള്ള​മ​ടി​ക്കാ​ൻ പോ​കു​ന്ന നേ​താ​ക്ക​ന്മാ​രെ​യൊ​ക്കെ എ​നി​ക്ക​റി​യാം. 63 വ​ർ​ഷ​മാ​യി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ ത​ന്നോ​ട് ഒ​രു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വു​മി​ല്ലാ​ത്ത നാ​ല​ഞ്ച് പാ​ർ​ട്ടി മാ​റി മാ​റി ഇ​പ്പോ​ൾ എം​എ​ൽ​എ ആ​യ ആ​ൾ ഞാ​ന​റി​യാ​തെ​യാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ജ​ല​സേ​ച​ന​മ​ന്ത്രി​യു​ടെ ആ​ളാ​ണ്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഷ​ട്ട​ർ ന​ന്നാ​ക്കാ​ൻ പ​റ​യാ​ൻ എം​എ​ൽ​എ​ക്ക് ധൈ​ര്യ​മു​ണ്ടോ. ജ​നപ്ര​തി​നി​ധി മ​റ്റൊ​രു ജ​നപ്ര​തി​നി​ധി​യെ ക​വ​ച്ചുവയ്​ക്കാ​ൻ പാ​ടി​ല്ല. ക​രി​മ​ണ​ലു​മാ​യി ഇ​തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ക​രി​മ​ണ​ൽ ലോ​റി​ക​ൾ തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്ന് ഐ​ആ​ർ​ഇ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. ചി​ല ലോ​റി​ക​ൾ അ​ടൂ​രി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.

ഇ​ങ്ങ​നെ പ​ല​യി​ട​ത്തും കൊ​ണ്ടു​പോ​യി ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ക​യാ​ണ്. പ​ല ത​വ​ണ പ​റ​ഞ്ഞു ഇ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്ന്. ഒ​രു ക​ള​ക്ട​റും മ​ര്യാ​ദ​യ്ക്ക് ഇ​ത് നോ​ക്കി​യി​ല്ല. ഇ​ത് തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന കാ​ര്യ​മാ​ണെ​ന്ന മ​ട്ടി​ൽ ക​ള​ക്ട​ർ​മാ​ർ മാ​റിനി​ൽ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ഡി. മ​ഹേ​ന്ദ്ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ഇ​ന്നു നs​ക്കു​ന്ന സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ മാ​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്താ​ൽ മ​തി​യെ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേയാ​ണ് സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ത​ല​യി​ൽ ചെ​ളി​യു​ള്ള​വ​ർ മാ​ത്ര​മി​റ​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ൻ തോ​ട്ട​പ്പ​ള്ളി​യി​ൽ പ​റ​ഞ്ഞ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഹേ​ന്ദ്ര​ന്‍റെ വി​വ​ര​ക്കേ​ട് കൊ​ണ്ടാ​ണ് ഇ​തു​ണ്ടാ​യ​ത്. സെ​ക്ര​ട്ട​റി​യേ​യും വെ​റു​തെ വി​ട​രു​ത്.

ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റിനേ​ക്കാ​ൾ മു​ക​ളി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മെ​ന്ന നി​ല​പാ​ടാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ഇ​ങ്ങ​നെ പ​റ​യാ​ൻ യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ല. അ​ധി​കാ​രം എ​ന്തെ​ന്ന​റി​യാ​ത്ത ഇ​വ​ർ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ആ ​ഉ​ത്ത​ര​വി​റ​ക്കി​യ​വ​ർ ജ​ന​ങ്ങ​ളോ​ട് ക്ഷ​മ പ​റ​യ​ണം. ഇ​ത്ത​രം വി​ഡ്ഢി​ത്ത​ങ്ങ​ൾ ഇ​തി​ന് മു​ൻ​പ് ന​ട​ന്നി​ട്ടി​ല്ല. ത​ല​യി​ൽ ചെ​ളി​യി​രി​ക്കു​ന്ന ആ​ളു​ക​ൾ മ​റ്റ​വ​രു​ടെ ത​ല​യി​ൽ​ക്കൂ​ടി ചെ​ളി കു​ത്തി നി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

 

Kerala

ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ

ആലപ്പുഴ: ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ എംഎൽഎ. തനിക്കെതിരെയുള്ള ജി. സുധാകരന്‍റെ പരാമർശം യുഡിഎഫ്​ നേതൃത്വത്തെ അറിയിക്കുമെന്ന് റെജി ചെറിയാൻ പറഞ്ഞു.

എംഎൽഎമാരുടെ രാജാവാകാൻ ജി. സുധാകരൻ നേക്കേണ്ട. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് തോട്ടപ്പള്ളിയിൽ നിന്ന്​ കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത്​ മണ്ണുകൊണ്ടുപോയത്​ എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്.

ആരുടെയും കൈയിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയിട്ടല്ല ഞാൻ എംഎൽഎയായത്​. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ്​ വിജയിച്ചത്​.

തന്‍റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്‍റെ പ്രയോജനവും ഉണ്ടായിക്കാണും. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണെന്ന്​ മനസിലായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.

Kerala

സിപിഎമ്മിൽ നടക്കുന്നത് പൈസയുണ്ടാക്കുക, രാജ്യം ചുറ്റുക; അവിടെ നിൽക്കാൻ കൊള്ളില്ലെന്ന് ജി. സുധാകരൻ

അമ്പലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും ശക്തമായ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് സിപിഎമ്മിനെതിരെ സുധാകരൻ വീണ്ടും ആഞ്ഞടിച്ചത്.

പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ആത്മവിമർശനമൊന്നുമില്ല. അത് വെറുതെ പറയുന്നതാണ്. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് ഞാൻ അംഗത്വം പുതുക്കാതിരുന്നത്.

ഞങ്ങൾ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക. ഇതാണിപ്പോൾ നടക്കുന്നതെന്നും സുധാകരൻ പറ‍ഞ്ഞു.

സിപിഎം സ്ഥാനാർഥികള്‍ ചിലയിടത്ത് ജയിച്ചത് ഭാഗ്യമെന്നു കരുതിയാൽ മതിയെന്നും സുധാകരൻ പറഞ്ഞു. വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം.

2021ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നു. ഇപ്പോൾ അത് 26 ശതമാനമായി കുറഞ്ഞു. ഇത് അസാമാന്യമായ കഴിവാണ്. ചെങ്ങന്നൂരിൽ നല്ല സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ കോൺഗ്രസ് രാവിലെ ഒൻപതിനെ ജയിച്ചേനെ. അവിടെ എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞയാളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ഇത് കോൺഗ്രസ് പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.

Kerala

കൈ ​കൊ​ടു​ത്തും തോ​ളി​ൽ ത​ട്ടി​യും പി​ണ​റാ​യി​യും സു​ധാ​ക​ര​നും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യി​​​ൽ ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു​​​ശേ​​​ഷം പ്രോ ​​​ടെം സ്പീ​​​ക്ക​​​ർ ജി.​​​ സു​​​ധാ​​​ക​​​ര​​​നു​​​മാ​​​യു​​​ള്ള കൈ​​​കൊ​​​ടു​​​പ്പും തോ​​​ള​​​ത്തു ത​​​ട്ട​​​ലും.

സി​​​പി​​​എ​​​മ്മു​​​മാ​​​യി തെ​​​റ്റി​​​പ്പി​​​രി​​​ഞ്ഞ് യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ അ​​​ന്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്നും വി​​​ജ​​​യി​​​ച്ച ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ പ്രോ ​​​ടെം സ്പീ​​​ക്ക​​​റാ​​​യി ഇ​​​രു​​​ന്ന വേ​​​ദി​​​യി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ഗൗ​​​ര​​​വ​​​മാ​​​ണ് എം​​​എ​​​ൽ​​​എ ആ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്.

തു​​​ട​​​ർ​​​ന്നു ഡ​​​യ​​​സി​​​ൽ പ്രോ ​​​ടേം സ്പീ​​​ക്ക​​​റാ​​​യ ജി.​​​ സു​​​ധാ​​​ക​​​ര​​​ന്‍റെ അ​​​രി​​​കി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ഇ​​​രു​​​വ​​​രും പ​​​ര​​​സ്പ​​​രം ഹ​​​സ്ത​​​ദാ​​​നം ന​​​ല്കു​​​ക​​​യും തോ​​​ളി​​​ൽ ത​​​ട്ടു​​​ക​​​യും ചെ​​​യ്തു. നി​​​റ​​​പു​​​ഞ്ചി​​​രി​​​യോ​​​ടെ​​​യാ​​​ണ് പി​​​ണ​​​റാ​​​യി സു​​​ധാ​​​ക​​​ര​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പി​​​ണ​​​റാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.എ​​​ന്നാ​​​ൽ അ​​​വ​​​യെ​​​ല്ലാം മ​​​റ​​​ന്ന് ഇ​​​രു​​​വ​​​രും പു​​​ഞ്ചി​​​രി​​​യോ​​​ടെ ഹ​​​സ്ത​​​ദാ​​​നം ന​​​ല്കു​​​ന്ന​​​താ​​​ണ് ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞവേ​​​ള​​​യി​​​ൽ ക​​​ണ്ട​​​ത്.

Kerala

നാളെ ജി. സുധാകരന്‍റെ മറ്റൊരു മധുരപ്രതികാരം; പിണറായിയും ഏറ്റുപറയും

കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ.

ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്‍റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി.

കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്‍റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു.

മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ പ്രോ ടെം സ്പീക്കറായി അദ്ദേഹത്തെ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതോടെ മറ്റൊരു മധുരപ്രതികാരത്തിനും സുധാകരനു വഴി തുറക്കുകയാണ്.

പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Kerala

പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ജി. സുധാകരൻ

തിരുവനന്തപുരം: പ്രോടെം സ്പീക്കറായി മുതിര്‍ന്ന നിയമസഭാംഗം ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ടാമതാണ് അദ്ദേഹം പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി.,സതീശനും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയാണ് പ്രോടെം സ്പീക്കറുടെ ചുമതല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും ജി.സുധാകരന്‍റെ മുന്നിലാണെന്നതാണ് മറ്റൊരു കൗതുകം.

സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ പിണറായി വിജയനും സജി ചെറിയാനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ നടത്തിയ ചെറ്റ പ്രയോഗം തെരഞ്ഞെടുപ്പില്‍ സുധാകരന്‍ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയിരുന്നു.

നിയമസഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോടെം സ്പീക്കറായി നിയമിക്കുന്നത്. ജി. സുധാകരനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തതിന് പിന്നിലും രാഷ്ട്രീയ കാരണങ്ങളുണ്ട്. സിപിഎം നേതൃത്വം വെല്ലുവിളിച്ചാണ് സുധാകരന്‍ അമ്പലപ്പുഴയില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പ്രോ​ടെം സ്പീ​ക്ക​റാ​യി ഉ​ട​ൻ; മേ​യ് 21-ന് ​പു​തി​യ എം​എ​ൽ​എ​മാ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ, പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്രോ​ടെം സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഉ​ട​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ​ക്ക് മു​ന്നി​ലാ​കും അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ക. സി​പി​എം വി​ട്ട് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച ജി. ​സു​ധാ​ക​ര​നെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഭ​യി​ലെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ചാ​ണ് യു​ഡി​എ​ഫ് ഈ ​പ​ദ​വി​യി​ലേ​ക്ക് നി​ശ്ച​യി​ച്ച​ത്.

മേ​യ് 21ന് ​നി​യ​മ​സ​ഭ സ​മ്മേ​ളി​ക്കു​മ്പോ​ൾ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന​ത് പ്രോ​ടെം സ്പീ​ക്ക​റാ​യ ജി. ​സു​ധാ​ക​ര​നാ​യി​രി​ക്കും. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം, മേ​യ് 22-ന് ​ന​ട​ക്കു​ന്ന പു​തി​യ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തും ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും. പു​തി​യ സ്പീ​ക്ക​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് വ​രെ സ​ഭ​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം പ്രോ​ടെം സ്പീ​ക്ക​ർ​ക്കാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ജി. ​സു​ധാ​ക​ര​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ത് മു​ന്ന​ണി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് സ​ഭ​യി​ൽ എം​എ​ൽ​എ​മാ​രാ​യി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന​ത് ജി. ​സു​ധാ​ക​ര​നാ​യി​രി​ക്കും എ​ന്ന​ത് ഈ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലെ അ​പൂ​ർ​വ​മാ​യൊ​രു രാ​ഷ്ട്രീ​യ കാ​ഴ്ച​യാ​യി മാ​റും.

Kerala

ജി. ​സു​ധാ​ക​ര​ൻ പ്രോ ​ടേം സ്പീ​ക്ക​ർ; എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്

തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന് ​ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന​യാ​ളും അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ​യു​മാ​യ മു​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​നെ പ്രോ ​ടേം സ്‌​പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്‌​തു. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മുഖ്യമന്ത്രി.

അം​ഗീ​കാ​രം കി​ട്ടു​ന്ന​ത​നു​സ​രി​ച്ച് 29ന് ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ​ഉ​ണ്ടാ​കും. അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗം ബു​ധ​നാ​ഴ്ച ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലും ഇ​ന്ത്യ മു​ന്ന​ണി വ​രും: ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലും ഇ​ന്ത്യ മു​ന്ന​ണി വ​രു​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ഇ​പ്പോ​ൾ ബി​ജെ​പി​ക്ക് മൂ​ന്ന് എം​എ​ൽ​എ​മാ​രു​ണ്ട്. ബി​ജെ​പി വോ​ട്ട് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ മു​ത​ലേ മു​സ്‌​ലിം വി​രു​ദ്ധ​ത പ​റ​യു​ന്ന​യാ​ളാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം അ​ദ്ദേ​ഹ​ത്തി​ന്‍റേ​തു മാ​ത്ര​മാ​ണ്. വെ​ള്ളാ​പ്പ​ള്ളി നാ​ളെ ലൈ​ൻ മാ​റ്റും. ഇ​ത്ര​യും കാ​ലം പി​ണ​റാ​യി​യെ പി​ന്തു​ണ​ച്ചു. നാ​ളെ എ​ന്താ​ണെ​ന്ന് ആ​ർ​ക്ക​റി​യാം. വെ​ള്ളാ​പ്പ​ള്ളി​യെ താ​ൻ വീ​ട്ടി​ൽ പോ​യി ക​ണ്ട​ത് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലാ​ണ്. അ​മ്പ​ല​പ്പു​ഴ​യി​ലെ ഭൂ​രി​പ​ക്ഷം മു​സ്‌​ലിം വോ​ട്ടു​ക​ളും ത​നി​ക്കാ​ണ് കി​ട്ടി​യ​ത് .

അ​വ​ർ​ക്ക് ത​ന്നെ അ​റി​യാം. വെ​ള്ളാ​പ്പ​ള്ളി പ​റ​യു​ന്ന​ത് കേ​ട്ട​ല്ല മു​സ്‌​ലി​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത്. ലീ​ഗ് ക​ടു​ത്ത ഹി​ന്ദു​വി​രു​ദ്ധ നി​ല​പാ​ടി​ലേ​ക്ക് മാ​റി​യെ​ന്ന യോ​ഗ​നാ​ദ​ത്തി​ലെ മു​ഖ​പ്ര​സം​ഗ​ത്തി​ലെ വി​മ​ർ​ശ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ. മു​സ്‌​ലിം ലീ​ഗ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ള്ള പ്ര​സ്ഥാ​നമാണെന്നും ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ജി. ​സു​ധാ​ക​ര​ന്‍റെ പു​ഷ്പാ​ർ​ച്ച​ന​യ്ക്കെ​തി​രേ സി​പി​എം ഏ​രി​യാ സെ​ക​ട്ട​റി

ചാ​രും​മൂ​ട്: അ​മ്പ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ജി. ​സു​ധാ​ക​ര​ൻ സ​ഹോ​ദ​ര​ൻ ജി. ​ഭു​വ​നേ​ശ്വ​ര​ന്‍റെ ചാ​രും​മൂ​ട് ക​രി​മു​ള​യ്ക്ക​ലി​ലു​ള്ള ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ കു​ടും​ബ​സ​മേ​തം എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നെ​തി​രേ സി​പി​എം ചാ​രും​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ബി. ​ബി​നു രം​ഗ​ത്ത്. സു​ധാ​ക​ര​ൻ ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​വും പ്ര​ഹ​സ​ന​വു​മാ​ണെ​ന്ന് ബി​നു പ്ര​തി​ക​രി​ച്ചു.

ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം അ​ടി​യ​ന്തരാ​വ​സ്ഥ​ക്കാ​ല​ത്ത് കെ​എ​സ്‌​യു ഗു​ണ്ട​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണ്. അ​തി​ന്‍റെ പൈ​തൃ​കം പേ​റു​ന്ന കോ​ൺ​ഗ്ര​സു​കാ​രു​മൊ​ത്താ​ണ് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്. ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം പാ​ർ​ട്ടി അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ്. അ​വി​ടെ പാ​ർ​ട്ടി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ ആ​ശ​യ​മു​ള്ള​വ​ർ ക​യ​റാ​ൻ പാ​ടി​ല്ല. ഭു​വ​നേ​ശ്വ​രി​ന്‍റെ കൊ​ല​യാ​ളി​ക​ളു​ടെ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​വ​രു​മാ​യി അ​വി​ടെ​വ​ന്ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ സു​ധാ​ക​ര​ൻ അ​ങ്ങേ​യ​റ്റം മ​ര്യാ​ദ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും ബി. ​ബി​നു കു​റ്റ​പ്പെ​ടു​ത്തി.

ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം സം​ബ​ന്ധി​ച്ച ജി. ​സു​ധാ​ക​ര​ൻ മു​മ്പു ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ വി​വാ​ദ​മാ​യി​രു​ന്നു. പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലു​ണ്ടാ​യ വി​ദ്യാ​ര്‍​ഥീ സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 1977 ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് സു​ധാ​ക​ര​ന്‍റെ അ​നു​ജ​ൻ ജി. ​ഭു​വ​നേ​ശ്വ​ര​ന്‍ ര​ക്ത​സാ​ക്ഷി​യാ​യ​ത്.

മാ​ധ്യ​മ​ങ്ങ​ളോ​ടു ക​യ​ർ​ത്ത്
ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മാ​ധ്യ​മ​ങ്ങ​ളോ​ട് ക​യ​ർ​ത്ത് ജി. ​സു​ധാ​ക​ര​ൻ. മു​ൻ എം​എ​ൽ​എ യു. ​പ്ര​തി​ഭ​യു​ടെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​ര​ണം​തേ​ടി​യ​പ്പോ​ഴാ​ണി​ത്. നി​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്നോ​ടു ചോ​ദി​ക്കേ​ണ്ട, ആ​വ​ശ്യ​മി​ല്ലാ​ത്ത പേ​രു​ക​ൾ പ​റ​യ​രു​ത്, അ​വ​രി​ൽ​നി​ന്ന് അ​ച്ചാ​രം വാ​ങ്ങി​യി​ട്ടു​ണ്ടോ, ഇ​തൊ​ക്കെ കൈ​യി​ൽ​വ​ച്ചാ​ൽ മ​തി, ഈ​സാ​ധ​നം ഉ​ള്ള​തു​കൊ​ണ്ട് അ​ധി​കം വി​ള​യേ​ണ്ട... ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ തേ​ർ​ഡ് റേ​റ്റ് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​രു​തെ​ന്ന് മു​ന്ന​റി​പ്പു​ന​ൽ​കി.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ഭാ​ര്യ, ചോ​ദ്യം​ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ത​ന്‍റെ സ്റ്റു​ഡ​ന്‍റാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നീ ​ന​ന്നാ​യി​ട്ട് പ​ഠി​പ്പി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മെ​ന്നും പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ ജോ​ലി ഇ​ത​ല്ല, അ​ന്ത​സാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം ഞാ​ന​ല്ല, അ​തു കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കും. ഞാ​ൻ കോ​ൺ​ഗ്ര​സ​ല്ല. അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജ​യി​ച്ച​യാ​ളാ​ണ്. ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ കു​ടും​ബ​മാ​യാ​ണ് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

ജി. ​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ടു​ക​ളോ?

അമ്പ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ടു​ക​ളോ? 25,000 സിപിഎം ​വോ​ട്ടു​ക​ൾ സു​ധാ​ക​ര​ന് ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്കുകൂ​ട്ടു​ന്ന​ത്. വ​ർ​ഗവ​ഞ്ച​ക​നെ​ന്ന് സി​പി​എം മു​ദ്രകു​ത്തി​യ സു​ധാ​ക​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തും സിപിഎം ​ത​ന്നെ. പാ​ർ​ട്ടി​യി​ലെ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് വ​ൻതോ​തി​ൽ വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി സിപി എം ​വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

സിപിഎ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​ത്ത ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​പ്പോ​ൾ സു​ധാ​ക​ര​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2011 ൽ 16,580 ​ഉം 2016ൽ 22,621 ​ഉം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് സു​ധാ​ക​ര​ൻ നേ​ടി​യ​ത്. ഇ​തി​നെ മ​റി​ക​ട​ക്കു​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത്.

യു​ഡി​എ​ഫി​ന്‍റെ വോ​ട്ട് കൊ​ണ്ടുമാ​ത്രം ഇ​ത്ര​യും ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന നി​ഗ​മ​ന​മാ​ണു​ള്ള​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജി. ​സു​ധാ​ക​ര​ന് എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെയും വോ​ട്ട് ല​ഭി​ച്ചി​രു​ന്നു. ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സിപിഎം ​വി​ട്ട് പു​റ​ത്തു വ​ന്ന സു​ധാ​ക​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​നി​ഗ​മ​നം തെ​റ്റാ​യി​ല്ലെ​ന്ന് ഫ​ലം തെ​ളി​യി​ക്കു​ക​യും ചെ​യ്തു. ന​ഗ​രസ​ഭാ വാ​ർ​ഡു​ക​ളി​ൽനി​ന്ന് പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് സു​ധാ​ക​ര​ന് ല​ഭി​ച്ചു. എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​വി​ടെനി​ന്ന് ല​ഭി​ച്ച​ത്.

Kerala

പൊതുജനങ്ങളെ വിഡ്ഢികളാക്കിയവർക്കുള്ള മറുപടി: ജി.സുധാകരൻ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ വി​ഡ്ഢി​ക​ളാ​ക്കി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ജ​ന​വി​ധി​യെ​ന്ന് മു​ൻ മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ ജി.​സു​ധാ​ക​ര​ൻ.

കു​റെ പേ​രു​ടെ വ​ക​യാ​ണ് സി​പി​എ​മ്മെ​ന്ന് ക​രു​തി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണി​ത്. ഞാ​നും എ​ന്‍റെ ഭാ​ര്യ​യും ത​ട്ടാ​നും എ​ന്ന പ​ഴ​യ വാ​ക്യം ചി​ന്തി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യാ​യി.

ജ​ന​കീ​യ സ്വ​ത​ന്ത്ര​നാ​യാ​ണ് താ​ൻ മ​ത്സ​രി​ച്ച​ത്. അ​തേ നി​ല​യി​ൽ ജ​ന​കീ​യ സ്വ​ത​ന്ത്ര എം​എ​ൽ​എ​യാ​യി തു​ട​രുമെന്നും അദ്ദേഹം പറഞ്ഞു.

District News

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്കി​ടെ മു​ന്ന​റി​യി​പ്പു​മാ​യി ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്കി​ടെ മു​ന്ന​റി​യി​പ്പു​മാ​യി മു​ൻ സി​പി​എം നേ​താ​വും അ​മ്പ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ക​യും ചെ​യ്ത ജി. ​സു​ധാ​ക​ര​ൻ.

കോ​ണ്‍​ഗ്ര​സി​ലും പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും ശ്ര​ദ്ധി​ച്ചാ​ല്‍ കൊ​ള്ളാ​മെ​ന്നു​മാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വേ​ദി​യി​ലി​രു​ത്തി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​ത്. ഇ.​വി. ശ്രീ​ധ​ര​ന്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സി​ലു​ണ്ടെ​ന്നും ജി. ​സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. സി​പി​എം പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. മ​ത്സ​രി​ക്ക​ണം എ​ന്നു പ​റ​യു​ന്ന​ത് എ​ന്‍റെ അ​വ​കാ​ശ​മാ​ണ്. താ​ന്‍ എ​വി​ടെ​യും പോ​യി​ട്ടി​ല്ല, സ്വ​ത​ന്ത്ര​നാ​യി നി​ല്‍​ക്കു​ക​യാ​ണ്. ത​ന്നെ സ​ഹാ​യി​ച്ച കോ​ണ്‍​ഗ്ര​സി​നോ​ടു ത​നി​ക്കെ​ന്നും ന​ന്ദി​യു​ണ്ടാ​കു​മെ​ന്നും ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

District News

സ്വ​ത്ത് വി​ഷ​യം ഏ​ത് ഏ​ജ​ൻ​സി​ക്കും അ​ന്വേ​ഷി​ക്കാ​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: സ്വ​ത്തു​ക്ക​ൾ സം​ബ​ന്ധി​ച്ച് ഏ​ത് ഏ​ജ​ൻ​സി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് അ​ന്വേ​ഷ​ണ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ​യും എ​ച്ച്. സ​ലാ​മി​ന്‍റെ​യും സ്വ​ത്തു​ക്ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്ക് കു​റിപ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ജി ചെ​റി​യാ​നെ​യും എ​ച്ച്. സ​ലാ​മി​നെ​യും ന​യി​ക്കു​ന്ന​ത് ക്രി​മി​ന​ൽ ഫി​ലോ​സ​ഫി​യാ​ണ്. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​രു​ടെ പ്ര​സ്താ​വ​ന​ക​ളി​ലു​ള്ള​ത്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഓ​ർ​ത്താ​ൽ കൊ​ള്ളാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ന്‍റെ സ​മ്പാ​ദ്യ​ങ്ങ​ൾ മ​ക​ന്‍റെ പേ​രി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കും സു​ധാ​ക​ര​ൻ മ​റു​പ​ടി ന​ൽ​കി. മ​ക​ന്‍റെ പേ​രി​ൽ സ​മ്പാ​ദ്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ക​യോ മാ​റ്റി​ക്കൊ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ജി. ​സു​ധാ​ക​ര​നെ വെ​ല്ലു​വി​ളി​ച്ച് ഡി​വൈ​എ​ഫ്ഐ

അ​മ്പ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ വെ​ല്ലു​വി​ളി​ച്ച് ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് കു​മാ​ര്‍. സ്വ​ത്തു​വ​ക​ക​ള്‍ സു​താ​ര്യ​മാ​ണെ​ങ്കി​ല്‍ സു​ധാ​ക​ര​നും ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളും എ​ന്‍​ആ​ര്‍​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ ബാ​ങ്ക് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ ത​യാ​റു​ണ്ടോ​യെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ക്കു​ന്നു.


ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ല്‍​നി​ന്നു 50 ല​ക്ഷം മാ​റ്റി​യ​ത് എ​ന്തി​നു വേ​ണ്ടി​യാ​ണെ​ന്നും നോ​മി​നേ​ഷ​ൻ സ​മ​യ​ത്ത് പ​ണം കു​റ​ച്ച് കാ​ണി​ക്കാ​നാ​യി​രു​ന്നി​ല്ലേ ഇ​തെ​ന്നും പോ​സ്റ്റി​ല്‍ സു​ധാ​ക​ര​നോ​ട് ചോ​ദി​ക്കു​ന്നു. അ​ഫി​ഡ​വി​റ്റി​ല്‍ മ​ക​ന്‍റെ സ്വ​ത്തു​ക്ക​ള്‍ മ​റ​ച്ചു​വ​ച്ച​ത് തെ​റ്റ​ല്ലേ എ​ന്നും സു​രേ​ഷ് കു​മാ​ര്‍ ചോ​ദി​ച്ചു.

Kerala

പാർട്ടിയെ തൊട്ടാൽ വിവരങ്ങൾ പുറത്തുവിടും; ജി. സുധാകരന് സജി ചെറിയാന്‍റെ താക്കീത്

ചെ​ങ്ങ​ന്നൂ​ർ: ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ വി​വ​ര​ങ്ങ​ൾ ഓ​രോ​ന്നാ​യി വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഇ​നി ത​നി​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ മാ​ന്യ​ത​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സു​ധാ​ക​ര​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ സ​ജി ചെ​റി​യാ​ൻ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. സ്മാ​ര​കം ത​ക​ർ​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ത​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചേ പോ​കൂ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

താ​ൻ സു​ധാ​ക​ര​ന്‍റെ​യും സു​ധാ​ക​ര​ൻ ത​ന്‍റെ​യും നി​ഴ​ലാ​യി നി​ന്ന കാ​ല​മാ​ണ​ത്. താ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ സു​ധാ​ക​ര​നും അ​തി​ലു​ണ്ടാ​കും. മ​ര്യാ​ദ​കെ​ട്ട വ​ർ​ത്ത​മാ​ന​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. തി​രി​ച്ച് താ​നും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ലോ? ജി. ​സു​ധാ​ക​ര​നാ​ണ് സ്മാ​ര​കം ക​ത്തി​ക്കാ​ൻ പോ​യ​തെ​ന്ന് താ​ൻ പ​റ​ഞ്ഞാ​ൽ എ​ന്താ​കും സ്ഥി​തി?- സ​ജി ചെ​റി​യാ​ൻ ചോ​ദി​ച്ചു.

കെ.​സി. വേ​ണു​ഗോ​പാ​ലി​നോ ചെ​ന്നി​ത്ത​ല​യ്ക്കോ സ​തീ​ശ​നോ ഇ​ല്ലാ​ത്ത ആ​വേ​ശ​മാ​ണ് പാ​ർ​ട്ടി​യെ ആ​ക്ഷേ​പി​ക്കാ​ൻ സു​ധാ​ക​ര​ൻ കാ​ണി​ക്കു​ന്ന​ത്. സു​ധാ​ക​ര​നെ ചു​മ​ക്കു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ ഒ​ടു​വി​ൽ ആ​ല​പ്പു​ഴ ക​ട​ലി​ൽ ചാ​ടി ചാ​കേ​ണ്ടിവ​രു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Kerala

ജി. ​സു​ധാ​ക​ര​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി; സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​സ്തി വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ജി. ​സു​ധാ​ക​ര​ൻ ആ​സ്തി വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സി​പി​എ​മ്മും ജി. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര പോ​രാ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്‌​ക്കൊ​പ്പം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​യി സു​ധാ​ക​ര​ൻ ത​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യൊ​രു തു​ക കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. സു​ധാ​ക​ര​ന്‍റെ മ​ക​ൾ, മ​രു​മ​ക​ൾ, മ​ക​ൻ, ഭാ​ര്യ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ഈ ​പ​ണം കൈ​മാ​റി​യ​തെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ക്കു​ന്നു. ഈ ​ഇ​ട​പാ​ടു​ക​ൾ തെ​ളി​യി​ക്കു​ന്ന ബാ​ങ്ക് രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പ​രാ​തി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു മ​റ്റ് ഗൗ​ര​വ​ക​ര​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Kerala

പാർട്ടിയുമായി ആലോചിച്ച് നടപടി സ്വീകരിക്കും: സി.എസ്. സുജാത

ആ​​​ല​​​പ്പു​​​ഴ: ത​​​നി​​​ക്കെ​​​തി​​​രേ ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ ന​​​ട​​​ത്തി​​​യ ജാ​​​തീ​​​യ​​​മാ​​​യ അ​​​ധി​​​ക്ഷേ​​​പ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സി.​​​എ​​​സ്.​​​സു​​​ജാ​​​ത. ഒ​​​രി​​​ക്ക​​​ലും പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത കാ​​​ര്യ​​​മാ​​​ണ് ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞ​​​ത്. അ​​​ദ്ദേ​​​ഹം സ​​​മ​​​നി​​​ല തെ​​​റ്റി​​​ പ​​​റ​​​യു​​​ന്ന​​​താ​​​ണി​​​തെ​​​ല്ലാം.​​​

സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ മോ​​​ശ​​​പ്പെ​​​ട്ട ആ​​​ക്ഷേ​​​പ​​​മാ​​​ണ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​മു​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന ധാ​​​ര​​​ണ​​​ക​​​ളെ​​​ല്ലാം അ​​​ദ്ദേ​​​ഹംത​​​ന്നെ തി​​​രു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

ഞാ​​​ൻ ജാ​​​തീ​​​യ​​​മാ​​​യി ആ​​​ളു​​​ക​​​ളെ വേ​​​ർ​​​തി​​​രി​​​ച്ചു കാ​​​ണു​​​ന്ന​​​യാ​​​ള​​​ല്ല. എ​​​ല്ലാ ജാ​​​തി​​​യി​​​ലും മ​​​ത​​​ത്തി​​​ലും പെ​​​ട്ട​​​വ​​​രോ​​​ടു സ്നേ​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്. എ​​​നി​​​ക്ക് ഈ ​​​ജി​​​ല്ല​​​യി​​​ലെ ഏ​​​തു​​​ പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കും ക​​​യ​​​റി​​​ച്ചെല്ലാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്. ആ ​​​രീ​​​തി​​​യി​​​ലാ​​​ണ് ആ​​​ളു​​​ക​​​ൾ എ​​​ന്നെ കാ​​​ണു​​​ന്ന​​​ത്.

ഇ​​​ട​​​തു​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ച്ച്.​​​സ​​​ലാ​​​മി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് വീ​​​ടു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. എ​​​നി​​​ക്ക് പാ​​​ർ​​​ട്ടി ന​​​ൽ​​​കി​​​യ ചു​​​മ​​​ത​​​ല​​​യാ​​​ണ് ഞാ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. അ​​​തി​​​ൽ ഒ​​​രു ജാ​​​തി​​​യും മ​​​ത​​​വു​​​മി​​​ല്ലെ​​​ന്നും സി.​​​എ​​​സ്.​​​ സു​​​ജാ​​​ത പ​​​റ​​​ഞ്ഞു.

Kerala

പിണറായി കേരളത്തെ നരകമാക്കി: ജി. സുധാകരൻ

മു​​​ഹ​​​മ്മ (ആ​​​ല​​​പ്പു​​​ഴ): കേ​​​ര​​​ള​​​ത്തെ ന​​​ര​​​ക കേ​​​ര​​​ള​​​മാ​​​ക്കി​​​യ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​ൻ മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ. അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന​​​താ​​​ണ് രാ​​​ഷ്ട്രീ​​​യ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​വ​​​രാ​​​ണ് സി​​​പി​​​എ​​​മ്മു​​​കാ​​​ർ. ഇ​​​വ​​​ർ​​​ക്ക് കാ​​​റ​​​ൽ മ​​​ക്സി​​​നെ​​​യോ ഏം​​​ഗ​​​ൽ​​​സി​​​നെ​​​യോ ഒ​​​ന്നു​​​മ​​​റി​​​യി​​​ല്ല.

യു​​​ഡി​​​എ​​​ഫ് ന​​​ന്നാ​​​യി പ​​​രി​​​ശ്ര​​​മി​​​ച്ചാ​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​ന്നോ ര​​​ണ്ടാേ സീ​​​റ്റി​​​ലേ​​​ക്ക് ഒ​​​തു​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. മ​​​ണ​​​ൽ മാ​​​ഫി​​​യാ​​​യും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മാ​​​ഫി​​​യാ​​​യും ത​​​ഴ​​​ച്ചു വ​​​ള​​​രു​​​ക​​​യാ​​​ണ്. ഇ​​​പ്പോ​​​ൾ മ​​​ൽ​​​സ​​​രി​​​ക്കു​​​ന്ന ര​​​ണ്ടു​​​പേ​​​ർ കോ​​​ടി​​​ശ്വ​​​ര​​​ന്മാ​​​രാ​​​യ​​​ത് ഈ ​​​ബ​​​ന്ധ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി കാ​​​വു​​​ങ്ക​​​ലി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​ധാ​​​ക​​​ര​​​ൻ.

ബി​​​ജെ​​​പി​​​യു​​​മാ​​​യി ഡീ​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ല​​​ക‌്ഷ​​​നെ നേ​​​രി​​​ടു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​നു​​​യാ​​​യി​​​യാ​​​യ സ​​​ജി ചെ​​​റി​​​യാ​​​ൻ മത്സരി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി പേ​​​രി​​​നൊ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്തി​​​യ​​​ത് സ​​​ജി ചെ​​​റി​​​യാ​​​നെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ്.

ത​​ന്നെ വ​​​ള​​​ർ​​​ത്തി​​​യ​​​ത് പി​​​ണ​​​റാ​​​യി അ​​​ല്ല. ഞാ​​​ൻ രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് പി​​​ണ​​​റാ​​​യി രാ​​‌​‌ഷ്‌ട്രീ​​​യ​​​ത്തി​​​ൽ ആ​​​രു​​​മാ​​​യി​​​രുന്നി​​​ല്ല. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സാ​​​ണ്. ബി​​​ജെ​​​പി അ​​​ങ്ങ​​​നെ അ​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Kerala

ഇ.​വി. ശ്രീ​ധ​ര​ൻ പു​ര​സ്കാ​രം ജി. ​സു​ധാ​ക​ര​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഥാ​​​കൃ​​​ത്തും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഇ.​​​വി. ശ്രീ​​​ധ​​​ര​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി ഇ.​​​വി. ശ്രീ​​​ധ​​​ര​​​ൻ സ്മാ​​​ര​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​രം മു​​​ൻ​​​മ​​​ന്ത്രി​​​യും ക​​​വി​​​യു​​​മാ​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ന്.

25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ശി​​​ൽ​​​പ​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം പി​​​ന്നീ​​​ടു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ജൂ​​​റി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഇ​​​ന്ദ്ര​​​ബാ​​​ബു, ക​​​വ​​​യി​​​ത്രി റോ​​​സ്മേ​​​രി, ഡോ. ​​​രാ​​​ജാ​​​വാ​​​ര്യ​​​ർ, ഭ​​​ദ്ര, ടി.​​​പി. പ​​​ങ്ക​​​ജാ​​​ക്ഷ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

സാ​​​ഹി​​​ത്യം, രാ​​​ഷ്‌​​​ട്രീ​​​യം, സാം​​​സ്കാ​​​രി​​​കം, വി​​​ദ്യാ​​​ഭ്യാ​​​സം, ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​കം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കാ​​​ണ് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​ക.

മി​​​ക​​​ച്ച ക​​​ഥാ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള ഇ.​​​വി. ശ്രീ​​​ധ​​​ര​​​ൻ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ കി​​​ട​​​ങ്ങൂ​​​ർ അ​​​വാ​​​ർ​​​ഹ​​​നാ​​​യി. മ​​​ഞ്ഞ​​​യി​​​ൽ ക​​​റു​​​ത്ത വ​​​ര​​​ക​​​ൾ എ​​​ന്ന ക​​​ഥാ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം.

Kerala

ഇത് പിണറായി വിജയന്‍റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുതെന്ന് ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. താൻ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു, എന്നാൽ സ്വപ്നത്തിൽ പോലും അങ്ങനെ കരുതിയിട്ടില്ല. ചെളിക്കുണ്ടിൽ ആഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറയുന്നു, കുട്ടനാട്ടിലെ ചെളിയിൽ പോലും താൻ ആഴ്ന്നു പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഇത് പിണറായി വിജയന്‍റെ അവസാന ഇലക്ഷൻ ആണെന്നും തന്നെ വെല്ലുവിളിക്കാൻ വരരുതെന്നും സുധാകരൻ പറഞ്ഞു.

സിപിഎം ഇന്ന് തൊഴിലാളി വർഗത്തിന്‍റെ പാർട്ടിയല്ല. പൊളിറ്റക്കൽ ക്രിമിനലുകളുടെ പാർട്ടിയായി മാറി. പാർട്ടി അവഗണന എന്‍റെ മുഖത്ത് ഇടിച്ചു കൊണ്ടിരുന്നു. അപ്പോഴും താൻ ഒന്നും മിണ്ടിയില്ല. ഒരു ബ്രാഞ്ചിലേക്ക് ഞാൻ ഒതുങ്ങി. അതിൽ കൂടുതൽ പാർട്ടി അച്ചടക്കം എങ്ങനെ പാലിക്കാൻ കഴിയും.

അപ്പോഴേക്ക് പാർട്ടി സജി ചെറിയന്‍റെ കസ്റ്റഡിയിൽ ആയി. ആലപ്പുഴയിലെ ക്രിമിനൽ രാഷ്ട്രീയത്തിന്‍റെ തലവൻ സജി ചെറിയാനാണെന്നും സുധാകരൻ വിമർശിച്ചു. ബിജെപി വോട്ട് ഇല്ലെങ്കിൽ സജി ചെറിയാൻ തോൽക്കും. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടു അതിന് നേതൃത്വം നൽകിയത് സജി ചെറിയാൻ ആണ്. സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

District News

ജി. ​സു​ധാ​ക​ര​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

അമ്പ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി. സു​ധാ​ക​ര​ൻ ഇ​നി​യും ഇ​തി​ന​പ്പു​റം പ​റ​യും, താ​ൻ പൂ​ർ​ണ​മാ​യും യുഡിഎ​ഫ് ക്യാ​മ്പി​ന്‍റെ ആ​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാണു ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഹ​രി​പ്പാ​ട് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സു​ധാ​ക​ര​ൻ ബിജെപി​യു​ടെ​യും സ്ഥാ​നാ​ർ​ഥി​യാ​ണ്. ജി. ​സു​ധാ​ക​ര​ൻ ഇ​നി​യും ഇ​തി​ന​പ്പു​റം പ​റ​യും. കാ​ര​ണം സു​ധാ​ക​ര​ൻ എ​ത്ത​പ്പെ​ട്ട ക്യാ​മ്പ് അ​താ​ണ്.

കൂ​റ് അ​വി​ടെ​യാ​ണെ​ന്ന് തെ​ളി​യി​ക്കാനാ​ണ് സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ളും പ​റ​യു​ന്ന​ത്. യുഡിഎ​ഫ് ക്യാ​മ്പി​ൽനി​ന്ന് പി​ന്തു​ണ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ആ ​ക്യാ​മ്പി​ന്‍റെ ആ​ളാ​ണെ​ന്ന് പൂ​ർ​ണ​മാ​യി വ​രു​ത്ത​ണം. കോ​ൺ​ഗ്ര​സി​ന്‍റെ തൊ​പ്പി​യാ​ണ് ജി. ​സു​ധാ​ക​ര​ൻ എ​ടു​ത്ത് ത​ല​യി​ലി​ട്ട​ത്.

കോ​ൺ​ഗ്ര​സി​നെ ന​ല്ല രീ​തി​യി​ൽ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് സു​ധാ​ക​ര​ൻ ശ്ര​മി​ക്കു​ന്ന​ത്. താ​ൻ പ​ഴ​യ ആ​ള​ല്ല പു​തി​യ ആ​ളാ​ണെ​ന്ന് വ​രു​ത്തിത്തീർ​ക്കാ​ൻ പ​ഴ​യ​തി​നെ​യെ​ല്ലാം ത​ള്ളി​പ്പ​റ​യു​ന്നു. ത​ന്‍റെ ഭൂ​ത​കാ​ലം ഇ​പ്പോ​ൾ കൂ​ട്ടു​കൂ​ടി​യ​വ​ർ​ക്ക് അ​നു​കൂ​ല​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ത​നി​ക്ക് സിപിഎ​മ്മി​ൽനി​ന്ന് 15,000 വോ​ട്ട് വ​രു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ലോ​ച​ന ന​ട​ത്തി​യ​പ്പോ​ൾ പ​റ​ഞ്ഞ​താ​യി​രി​ക്കും. അ​മ്പ​ല​പ്പു​ഴ ഇ​ത്ത​വ​ണ എ​ൽഡി ​എ​ഫി​നൊ​പ്പം നി​ൽ​ക്കും.

ജി. ​സു​ധാ​ക​ര​നെ ജി. ​സു​ധാ​ക​ര​നാ​ക്കി​യ​ത് പാ​ർ​ട്ടി​യാ​ണ്. കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​വും യുഡി എ​ഫി​നെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മ​റ്റാ​രും ഇ​വി​ടെ വ​ള​രേ​ണ്ട എ​ന്ന നി​ല​പാ​ടാ​ണ് ജി. ​സു​ധാ​ക​ര​ൻ സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ ഡ്രൈ​വ​ർ​ക്ക് വ​ധ​ഭീ​ഷ​ണി; 'പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യാ​ൽ വെ​ട്ടി​ക്കൊ​ല്ലു​മെ​ന്ന്' പ​രാ​തി

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യും മു​ൻ സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ന്‍റെ ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​റി​ന് വ​ധ​ഭീ​ഷ​ണി. സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്താ​ൽ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പ്ര​ദീ​പ് കു​മാ​ർ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സി​പി​എം പു​ന്ന​പ്ര സെ​ൻ​ട്ര​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് പ്ര​ദീ​പ് കു​മാ​ർ. ദീ​ർ​ഘ​കാ​ല​മാ​യി ജി. ​സു​ധാ​ക​ര​ന്‍റെ ഡ്രൈ​വ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദീ​പി​നെ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ലാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സു​ധാ​ക​ര​ൻ ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ്ര​ദീ​പ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഭീ​ഷ​ണി​ക്ക് പി​ന്നി​ൽ.

മാ​ർ​ച്ച് 31-ന് ​രാ​വി​ലെ നാ​ല് ത​വ​ണ​യാ​ണ് ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദീ​പ് പ​റ​യു​ന്നു. ത​നി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, ജി. ​സു​ധാ​ക​ര​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​രാ​തി​യി​ൽ പു​ന്ന​പ്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ജി. സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ജി. സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്നും സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാമ്പ് അതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ ഇപ്പോൾ വച്ചത് കോൺ​ഗ്രസിന്‍റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയും.

സുധാകരന്‍റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇതുസംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്‍റെ വോട്ട് കിട്ടുമെന്ന സുധാകരന്‍റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുധാകരൻ കോൺ​ഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്‍റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്‍റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്.

സുധാകരനെ സുധാകരനാക്കിയത് സിപിഎം ആണെന്നും പാർട്ടി ആണ് സുധാകരനെ വളർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

District News

ജി. ​സു​ധാ​ക​ര​ൻ പൊ​ളി​റ്റി​ക്ക​ൽ സൈ​ക്കോ പാ​ത്ത്: ഡിവൈഎ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: അ​ധി​കാ​രക്കൊതി മൂ​ത്ത് സിപിഎ​മ്മി​നെ​യും ബ​ഹു​ജ​നസം​ഘ​ട​നാ നേ​താ​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ പൊ​ളി​റ്റി​ക്ക​ൽ സൈ​ക്കോ പാ​ത്താ​ണെ​ന്ന് ഡിവൈ​എ​ഫ്​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യിം​സ് ശാ​മു​വ​ൽ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് അ​ധി​ക്ഷേ​പം.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ളോ​ളം ജി​ല്ല​യു​ടെ നേ​താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് ഒ​രു നേ​താ​വി​നെ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. ഒ​ട്ട​ന​വ​ധി വി​ദ്യാ​ർ​ഥി-​യു​വ​ജ​ന നേ​താ​ക്ക​ളു​ടെ ഭാ​വി ത​ന്നെ ത​ക​ർ​ത്തു. ത​നി​ക്ക് കീ​ഴ്പ്പെ​ടു​ന്നവ​രും ത​ന്‍റെ പെ​ട്ടിതാ​ങ്ങു​ന്ന​വ​രും മാ​ത്രം സിപിഎ​മ്മി​ലും വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളി​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി യു​വ​ജ​ന​രം​ഗ​ത്ത് ജി. സു​ധാ​ക​ര​ൻ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​രു​നേ​താ​വി​ന്‍റെ പേ​രെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ക​ഴി​യു​മോ...? എ​ച്ച്.​സ​ലാം, കെ.​ടി. മാ​ത്യു, മ​നു സി. ​പു​ളി​ക്ക​ൽ, ആ​ർ.​രാ​ഹു​ൽ, അ​ന​സ് അ​ലി ഇ​ങ്ങ​നെ എ​ടു​ത്തുപ​റ​യാ​ൻ ക​ഴി​യു​ന്ന നേ​താ​ക്ക​ളെ വെ​ട്ടി​യൊ​തു​ക്കി​യ​ത് ത​നി​ക്കു മു​ക​ളി​ൽ ആ​രും വ​ര​രു​തെ​ന്നു​ള്ള സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടു​ക​ളാ​യി​രു​ന്നു.

മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​സ്. സു​ജാ​ത​യും എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എം.​ ശി​വ​പ്ര​സാ​ദും സം​സ്ഥാ​ന നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് വ​ന്ന​ത് സ​ജി ചെ​റി​യാ​ൻ സം​സ്ഥാ​ന നേ​താ​വാ​യ​തി​നു​ശേ​ഷ​മാ​ണ്. വാ​യി​ൽതോ​ന്നു​ന്ന​ത് വി​ളി​ച്ചുപ​റ​യു​മ്പോ​ൾ താ​ൻ ചെ​യ്ത ഹീ​ന പ്ര​വ​ർ​ത്തി​ക​ളെ സം​ബ​ന്ധി​ച്ച് ഞ​ങ്ങ​ൾ​ക്കും പ​റ​യേ​ണ്ടിവ​രും. അ​തൊ​ക്കെ പ​റ​ഞ്ഞാ​ൽ ത​ല​യി​ൽ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രും. അ​ത് ഓ​ർ​മ​യു​ണ്ടാ​വ​ണ​മെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു.

Kerala

ജി. സുധാകരൻ അണയാൻ പോകുന്ന തീയാണെന്ന് സജി ചെറിയാൻ

ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.

പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. കൂടുതൽ മറുപടി പറയാനില്ല.

പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.

Kerala

സുധാകരനെ ചെറ്റയെന്നു വിളിച്ചിട്ടില്ല: പിണറായി വിജയൻ

ക​ട്ട​പ്പ​ന: ചെ​റ്റ എ​ന്ന് ജി. ​സു​ധാ​ക​ര​നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ വ​ഞ്ച​ന​യെ താ​ൻ ചെ​റ്റ​ത്ത​ര​മെ​ന്ന് വി​മ​ർ​ശി​ച്ച​ത് മ​റ്റൊ​രു ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം, ജി. ​സു​ധാ​ക​ര​നെ താ​ൻ ചെ​റ്റ​യെ​ന്ന് വി​ളി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു. സു​ധാ​ക​ര​ൻ ഒ​രു വ​ർ​ഗദ്രോ​ഹി​യാ​ണ്. സി​പിഎ​മ്മി​നെ വ​ഞ്ചി​ച്ചു.

ഇ​ത്ത​ര​ക്കാ​രെ പി​ന്നെ​ന്താ​ണ് വി​ളി​ക്കേ​ണ്ട​ത്. ചെ​റ്റ എ​ന്ന വാ​ക്ക് എ​പ്പോ​ഴാ​ണ് അ​ശ്ലീ​ല​മാ​യ​ത്. ചി​ല്ല​റ വോ​ട്ടി​നും നാ​ലു​സീ​റ്റി​നും വേ​ണ്ടി രാ​ഷ്‌​ട്രീ​യ ചെ​റ്റ​ത്ത​രം കാ​ണി​ക്കു​ന്ന​വ​ര​ല്ല ഞ​ങ്ങ​ളെ​ന്ന് ഞാ​ൻ ഇ​തി​നു മു​ന്പും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ന്‍റെ​യ​ർ​ഥം ഞ​ങ്ങ​ൾ ചെ​റ്റ​ക​ളാ​ണെ​ന്നാ​ണോ? എ​ത്ര​യോ കാ​ല​ങ്ങ​ളാ​യി ഞാ​ൻ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണി​ത്.

കോ​ന്നി​യി​ൽ പ്ര​ചാ​ര​ണ യോ​ഗ​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച പ്ര​വ​ർ​ത്ത​ക​നോ​ട് വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ സം​ഭ​വ​ത്തി​ലും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​കി.

സാ​ധാ​ര​ണ ന​മ്മ​ൾ ഓ​രോ​കാ​ര്യ​ത്തി​ലും പാ​ലി​ക്കു​ന്ന മ​ര്യാ​ദ​ക​ളു​ണ്ട്. അ​വ പാ​ലി​ക്കാ​തി​രു​ന്നാ​ൽ പ്ര​തി​ക​ര​ണം സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കും. ചി​ല ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ആ​വേ​ശ​ക്കാ​രു​ണ്ടാ​കു​മ​ല്ലോ, അ​വി​ടെ​യും ആ ​ആ​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ടാ​യ ചോ​ദ്യ​മാ​ണ്.

പ​ത്ര​സ​മ്മേ​ള​ന​മ​ല്ല​ല്ലോ പൊ​തു​യോ​ഗം. പൊ​തു​യോ​ഗ​ത്തി​ന് അ​തി​ന്‍റേ​താ​യ മ​ര്യാ​ദ​യി​ല്ലേ. പ​ണ്ട് ക​ട​ലാ​സി​ൽ ചോ​ദ്യം എ​ഴു​തി​ക്കൊ​ടു​ത്തി​രു​ന്ന രീ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തൊ​ന്നും പൊ​തു​മ​ര്യാ​ദ​യി​ൽ പെ​ട്ട​ത​ല്ല.

പി​ണ​റാ​യി വി​ജ​യ​ന്‍റെ യോ​ഗ​ത്തി​ൽ പൊ​തു​മ​ര്യാ​ദ പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലി​ന് തോ​ന്നി​യെ​ങ്കി​ൽ ന​ല്ല​ത് ത​ന്നെ. പ​ക്ഷേ ഞാ​ൻ പ​റ​ഞ്ഞ​ത് കോ​ന്നി​യി​ലെ ആ​ൾ​ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

വിജയരാഘവൻ പരാജയ രാഘവനായി മാറുമെന്ന് ജി. സുധാകരൻ

അ​മ്പ​ല​പ്പു​ഴ: വി​ജ​യ​രാ​ഘ​വ​ൻ പ​രാ​ജ​യ രാ​ഘ​വ​നാ​യി മാ​റു​മെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി.​ സു​ധാ​ക​ര​ൻ. പു​ന്ന​പ്ര​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി.​ സു​ധാ​ക​ര​ൻ.

വി​ജ​യ​രാ​ഘ​വ​ൻ എ​വി​ടെ പ്ര​സം​ഗി​ച്ചാ​ലും ആ ​സീ​റ്റ് സി​പി​എം തോ​ൽ​ക്കും. വി​ജ​യ​രാ​ഘ​വ​ൻ പാ​ർ​ല​മെ​ന്‍റി​ൽ മ​ത്സ​രി​ച്ചു തോ​റ്റ​ത​ല്ലേ. ഭാ​ര്യ​യെ മ​ത്സ​രി​പ്പി​ച്ച് മ​ന്ത്രി​യാ​ക്കി.

എ​ള​മ​രം ക​രീ​മും സി​നി​മാ ന​ട​ൻ മു​കേ​ഷും ഒ​ന്ന​ര ല​ക്ഷം വോ​ട്ടി​നാ​ണ് തോ​റ്റ​ത്. തോ​ൽ​ക്കു​മെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് ആ​രി​ഫ് പാ​ർ​ല​മെ​ന്‍റി​ൽ മ​ത്സ​രി​ച്ച​ത്. ഇ​പ്പോ​ൾ മ​ത്സ​രി​ക്കാ​ൻ ആ​ലു​വ​യി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. താ​ൻ അ​ര​ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടി​ന് ജ​യി​ക്കും. ത​ന്‍റെ രാ​ഷ്‌​ട്രീ​യ ജീ​വി​ത​ത്തി​ൽ സി​പി​എം ചെ​ളിവാ​രി​യെ​റി​ഞ്ഞു.

എ​ച്ച്. സ​ലാം ജ​യി​ച്ചു ക​ഴി​ഞ്ഞി​ട്ട് പി​ന്നെ​യെ​ന്തി​നാ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. പി​ന്നെ​യെ​ന്തി​നാ ക​മ്മീ​ഷ​നെ വ​ച്ച​തെ​ന്ന് താ​ൻ ചോ​ദി​ച്ചു.

അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ ആ​ദ്യ ഇ​ട​ത് സ്ഥാ​നാ​ർ​ഥി താ​നാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വ​ലി​യ രാ​ഷ്‌​ട്രീ​യ ബു​ദ്ധി പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ സി​പി​എം രാ​ഷ്‌​ട്രീ​യ ബു​ദ്ധി​ശൂ​ന്യ​ത​യാ​ണ് കാ​ണി​ച്ച​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

എല്ലാ കണ്ണുകളും അമ്പലപ്പുഴയിലേക്ക്

കേ​ര​ള​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും ഉ​റ്റു നോ​ക്കു​ന്ന മ​ണ്ഡ​ല​മാ​യി അ​മ്പ​ല​പ്പു​ഴ. സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍ന്ന നേ​താ​വാ​യി​രു​ന്ന മു​ന്‍മ​ന്ത്രി ജി.​ സു​ധാ​ക​ര​നും നി​ല​വി​ലെ എം​എ​ല്‍എ എ​ച്ച്. സാ​ലാ​മു​മാ​യു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും അ​മ്പ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ക.

യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ജ​ന​കീ​യ സ്വ​ത​ന്ത്ര​നാ​യി​ട്ടാ​ണ് ജി.​ സു​ധാ​ക​ര​ന്‍റെ പോ​ര്. യു​ഡി​എ​ഫ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തു​ട​ക്ക​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​നു​ള്ളി​ല്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് കെ​ട്ട​ട​ങ്ങി. കെ​പി​സി​സി അം​ഗ​മാ​യി​രു​ന്ന എം.​ജെ. ജോ​ബ് പാ​ര്‍ട്ടി വി​ട്ട് ബി​ജ​പി​യി​ല്‍ ചേ​ക്കേ​റി.

കോ​ണ്‍ഗ്ര​സ് വി​മ​ത​നും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. താ​ന്‍ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ചെ​യ്ത വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ​വ​രാ​ണ് വോ​ട്ട​ര്‍മാ​ര്‍ എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ജി. ​സു​ധാ​ക​ര​നു​ള്ള​ത്.

1982 ലും1987​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. 1982 ല്‍ ​യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വി. ​ദി​ന​ക​ര​ന്‍1987-​ല്‍ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യും മ​ത്സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ല്‍ വി​ജ​യി​ച്ചു. 2001-ല്‍ ​കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യി അ​ഡ്വ. ഡി. ​സു​ഗ​ത​ൻ മ​ത്സ​രി​ച്ച് ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് അ​മ്പ​ല​പ്പു​ഴ. അ​തു​കൊ​ണ്ട് ത​ന്നെ യു​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ലെ പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​മ്പ​ല​പ്പു​ഴ​യി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ ജ​ന​ങ്ങ​ള്‍ എ​ല്‍ഡി​എ​ഫി​നെ പി​ന്തു​ണ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ക്യാ​ന്പ്.

താ​ന്‍ കൊ​ണ്ടു​വ​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ല്‍ വീ​ണ്ടും എ​ല്‍ഡി​എ​ഫി​നെ നി​ല​നി​ര്‍ത്താ​നാ​യ​തെ​ന്നാ​ണ് ജി.​സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2016-ല്‍ ​ജി.​ സു​ധാ​ക​ര​ന്‍ 63,069 വോ​ട്ടു​ക​ള്‍ നേ​ടി​യെ​ങ്കി​ല്‍ 2021ല്‍ ​എ​ച്ച്.​ സ​ലാ​മി​ന് 61365 വോ​ട്ടു​ക​ള്‍ നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 2016 ല്‍ ​കി​ട്ടി​യ​വോ​ട്ടും 2021 ല്‍ ​കി​ട്ടി​യ​തു​മാ​യി വി​ല​യി​രു​ത്തി​യാ​ല്‍ 1704 വോ​ട്ടു​ക​ളു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വി​ജ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് എ​ല്‍ഡി​എ​ഫി​നു​ള്ള​ത്.

ര​ക്ത​സാ​ക്ഷി​ക​ളു​ടെ ധീ​ര​സ്‌​മ​ര​ണ​ക​ൾ ഇ​ര​മ്പു​ന്ന പു​ന്ന​പ്ര ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ്‌ അ​മ്പ​ല​പ്പു​ഴ. 1965ലാ​ണ്‌ മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​ത്. വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​നെ തോ​ൽ​പ്പി​ച്ച്‌ കോ​ൺ​ഗ്ര​സി​ലെ കൃ​ഷ്ണ​ക്കു​റു​പ്പ്‌ അ​മ്പ​ല​പ്പു​ഴ​യു​ടെ ആ​ദ്യ എം​എ​ൽ​എ​യാ​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ ചേ​ർ​ന്നി​ല്ല. 1967ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്‌ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് അ​മ്പ​ല​പ്പു​ഴ​യെ ആ​ദ്യ​മാ​യി ചു​വ​പ്പ​ണി​യി​ച്ച​ത്.

1970ലും ​വി​ജ​യി​ച്ച വി.​എ​സ്‌, 77ൽ ​പ​രാ​ജ​യ​പ്പെ​ട്ടു. ആ​ര്‍എ​സ്പി​യെ കെ.​കെ.​കു​മാ​ര​പി​ള്ള​യാ​ണ് അ​ന്ന് ജ​യി​ച്ച​ത്. മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന പി.​കെ. ച​ന്ദ്രാ​ന​ന്ദ​നും ജ​യ പ​രാ​ജ​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ്. 1991ൽ ​സി​പി​എ​മ്മി​ലെ സി.​കെ. സ​ദാ​ശി​വ​ൻ വി​ജ​യി​ച്ചു. 1996ൽ ​സു​ശീ​ലാ ഗോ​പാ​ല​നെ​യും 2006ലും 2016​ലും ജി. ​സു​ധാ​ക​ര​നെ​യും മ​ന്ത്രി​യാ​ക്കി. 2011 ലും ​അ​ദ്ദേ​ഹം വി​ജ​യി​ച്ച് എം​എ​ല്‍എ ആ​യി​ട്ടു​ണ്ട്. തു​ട​ര്‍ന്ന് 2021ൽ ​ഡി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എം. ​ലി​ജു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ എ​ല്‍ഡി​എ​ഫി​ലെ എ​ച്ച്‌. സ​ലാം വി​ജ​യി​ച്ച​ത്.

അ​ഞ്ച് പ​ഞ്ചാ​യ​ത്തും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 27 ഡി​വി​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്‌ മ​ണ്ഡ​ലം. പു​ന്ന​പ്ര വ​ട​ക്ക്‌, അ​മ്പ​ല​പ്പു​ഴ തെ​ക്ക്‌, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ​ഡി​എ​ഫും പു​ന്ന​പ്ര തെ​ക്ക്‌, പു​റ​ക്കാ​ട്‌ പ​ഞ്ചാ​യ​ത്തു​ക​ളും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തും യു​ഡി​എ​ഫു​മാ​ണ്‌ ഭ​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 12 വാ​ർ​ഡ്‌ എ​ൽ​ഡി​എ​ഫ്‌, 10 യു​ഡി​എ​ഫ്‌, 3 എ​ൻ​ഡി​എ, എ​സ്‌​ഡി​പി​ഐ, പി​ഡി​പി ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ്‌ നി​ല​വി​ലെ ക​ക്ഷി​നി​ല. എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യി അ​രു​ണ്‍ അ​നി​രു​ദ്ധ​നും ക​ള​ത്തി​ല്‍ സ​ജീ​വ​മാ​ണ്.

Kerala

'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, പാവപ്പെട്ടവന്‍റെ വീടാണ് ചെറ്റപ്പുര': ജി. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ "ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്‍റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേർത്തു.

പതിനെട്ട് വയസ് വരെ താന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. താൻ മുഖ്യമന്ത്രിയെ വിമര്‍ശിക്കും, പക്ഷെ ചീത്ത പറയില്ല. അത് തന്‍റെ ഗുരുത്വമാണെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എനിക്ക് പാര്‍ലമെന്‍ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതു തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്‍ററി അംഗം ആയിരുന്നല്ലോ'- ജി. സുധാകരന്‍ പറഞ്ഞു.

District News

സ​ജീ​വ​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: അ​ഞ്ചു വ​ർ​ഷം മു​മ്പ് തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്ന് ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ അ​ന്വേഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മു​ൻ മ​ന്ത്രി​യു​മാ​യ ജി.​ സു​ധാ​ക​ര​ൻ.

തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ സ​ജീ​വ​(56)നെ 2021 ​മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. മ​ത്സ്യത്തൊഴി​ലാ​ളി​യാ​യ സ​ജീ​വ​ൻ ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ ചി​ല സിപിഎം ​നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബം അ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ ത്തുട​ർ​ന്നു പോ​ലീ​സ് അ​ന്വേഷ​ണം ന​ട​ത്തി​യി​രു​ന്നു. ചി​ല സി പിഎം ​നേ​താ​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, യാ​തൊ​രു തു​മ്പും ല​ഭി​ച്ചി​ല്ല.

സ​ജീ​വ​നെ കാ​ണാ​താ​യ ദി​വ​സം മ​ത്സ്യബ​ന്ധ​നം ക​ഴി​ഞ്ഞ വേ​ഷ​ത്തി​ൽ പൊ​ഴി നീ​ന്തി​ക്ക​ട​ന്നു വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്താ​യാ​ലും സി​ബി​ഐ അ​ന്വേഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ജി.​ സു​ധാ​ക​ര​ൻ മു​ന്നോ​ട്ടുവ​ന്ന​തോ​ടെ സ​ജീ​വ​ന്‍റെ തി​രോ​ധാ​നം അ​മ്പ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും ച​ർ​ച്ച​യ്ക്കു വ​ഴി​വ​ച്ചു.

Kerala

അത്, റോംഗ് നമ്പർ! ജി. സുധാകരൻ-മുഖ്യമന്ത്രി ഫോൺ വിളി വിവാദത്തിൽ

അ​മ്പ​ല​പ്പു​ഴ: ജി.​ സു​ധാ​ക​ര​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ൺ വി​ളി​ച്ച സം​ഭ​വം വി​വാ​ദ​ത്തി​ൽ. താ​ൻ മൂ​ന്നു ത​വ​ണ വി​ളി​ച്ചി​ട്ടും സു​ധാ​ക​ര​ൻ ഫോ​ണെ​ടു​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി.

എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്ന മ​റു​പ​ടി​യു​മാ​യി സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഫോ​ൺ വി​ളി​യും വി​വാ​ദ​ത്തി​ലേ​ക്ക്. പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ് വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ജി.​ സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കാ​ൻ താ​ൻ സു​ധാ​ക​ര​നെ ഫോ​ൺ ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

മൂ​ന്നു ത​വ​ണ വി​ളി​ച്ചി​ട്ടും സു​ധാ​ക​ര​ൻ ഫോ​ണെ​ടു​ത്തി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ജി.​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​മ്പ​ർ താ​ൻ സി​എം എ​ന്ന പേ​രി​ലാ​ണ് സേ​വ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​ന​മ്പ​രി​ൽ നി​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ മ​റു​പ​ടി. ഫോ​ൺ വി​ളി വി​വാ​ദ​ത്തി​ന് മു​ൻ​പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​ല​പ്പു​ഴ​യി​ലെ​ത്തി​യി​രു​ന്നു.

ഇ​തി​നാ​യി കോ​ഴി​ക്കോ​ട് നി​ന്ന് ആ​കാ​ശ മാ​ർ​ഗം പു​ന്ന​പ്ര അ​റ​വു​കാ​ട് പോ​ളി ടെ​ക്നി​ക് മൈ​താ​നി​യി​ലാ​ണി​റ​ങ്ങി​യ​ത്.

ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ കാ​ണാ​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സു​ധാ​ക​ര​ൻ. ഇ​തി​നു ശേ​ഷ​മാ​ണ് സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ട്ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

ജി. ​സു​ധാ​ക​ര​ൻ കാ​ണി​ച്ച​ത് ചെ​റ്റ​ത്ത​രം, കെ. ​സു​ധാ​ക​ര​ൻ മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജി. ​സു​ധാ​ക​ര​ന്‍ കാ​ണി​ച്ച​ത് ചെ​റ്റ​ത്ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ല​പ്പു​ഴ​യി​ലെ ത​ല​മു​തി​ര്‍​ന്ന നേ​താ​വാ​യ ജി. ​സു​ധാ​ക​ര​ന്‍ കാ​ണി​ച്ച​ത് വ​ലി​യ വ​ഞ്ച​ന​യാ​ണെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പാ​ര്‍​ട്ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തേ​ണ്ടെ​ന്ന് നി​ല​പാ​ടെ​ടു​ത്ത കെ. ​സു​ധാ​ക​ര​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ ര​ണ്ട് ടേം ​നി​ബ​ന്ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു മാ​റി. അ​വ​രെ​ല്ലാം ക​ഴി​വു​ള്ള​വ​രാ​ണ്. അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ളാ​ണ് സു​ധാ​ക​ര​ൻ. എ​ന്നാ​ല്‍ ത​നി​ക്കു എ​ന്തോ പ്ര​ത്യേ​ക​ത ഉ​ണ്ടെ​ന്നാ​ണ് ജി. ​സു​ധാ​ക​ര​ന്‍ ക​രു​തു​ന്ന​ത്.

പാ​ര്‍​ട്ടി​ക്ക് എ​ല്ലാ​വ​രും സ​മ​ന്‍​മാ​രാ​ണ്. കെ. ​സു​ധാ​ക​ര​ന്‍ ചെ​യ്ത​ത് പോ​ലെ പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​യി നി​ല്‍​ക്കു​ന്ന​താ​ണ് ന​ല്ല​കാ​ര്യം. അ​ങ്ങ​നെ​യാ​ണ് ഒ​രു പാ​ര്‍​ട്ടി​ക്കാ​ര​ന്‍ ചെ​യ്യേ​ണ്ട​ത്. അ​ങ്ങ​നെ നോ​ക്കി​യാ​ല്‍ ജി. ​സു​ധാ​ക​ര​ന്‍ എ​ത്ര​വ​ലി​യ ചെ​റ്റ​ത്ത​ര​മാ​ണ് കാ​ണി​ച്ച​തെ​ന്നാ​ണ് കാ​ണേ​ണ്ട​ത്.

വ​ഞ്ച​ന​യ്ക്ക് ഇ​തി​ല്‍​പ​രം വി​ശേ​ഷ​ണ​മി​ല്ല. എ​ത്ര​വ​ലി​യ വ​ഞ്ച​ന​യാ​ണ് സു​ധാ​ക​ര​ന്‍ കാ​ണി​ച്ച​ത്. പാ​ര്‍​ട്ടി അ​ര്‍​പ്പി​ച്ച വി​ശ്വാ​സം മു​ഴു​വ​ന്‍ ക​ള​ഞ്ഞു കു​ളി​ച്ചു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​റി​യെ​ന്നാ​ല്‍ എ​ത്ര വ​ലി​യ പാ​ത​ക​മാ​ണ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Kerala

പഴയ കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ്: ജി. സുധാകരൻ

ആ​ല​പ്പു​ഴ: പ​ഴ​യ​കാ​ല​ത്തെ അ​ർ​ധ ഫാ​സി​സ്റ്റ് കോ​ൺ​ഗ്ര​സ​ല്ല ഇ​പ്പോ​ഴ​ത്തെ കോ​ൺ​ഗ്ര​സെ​ന്ന് ജി. ​സു​ധാ​ക​ര​ൻ.

താ​ൻ പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സ​ത്തി​നെ​തി​രേ​യു​ള്ള ജ​ന​കീ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് സി​പി​എം വി​ട്ട മു​ൻ മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ത​നി​ക്ക് പാ​ർ​ല​മെ​ന്‍റ​റി മോ​ഹ​മി​ല്ല. പു​ന്ന​പ്ര​യി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും കോ​ൺ​ഗ്ര​സു​മാ​യി ചേ​ർ​ന്ന​ല്ലേ സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹം ഇ​ല്ലാ​ത്ത​വ​രാ​ണോ ഇ​പ്പോ​ൾ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. ആ​ല​പ്പു​ഴ​യി​ൽനി​ന്ന് എം​എ​ൽ​എ ആ​യി പോ​യ​വ​രി​ൽ നി​യ​മ​സ​ഭ​യി​ൽ ഒ​രു ന​ല്ല പ്ര​സം​ഗം ന​ട​ത്തി​യ​വ​രാ​രു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

അ​മ്പ​ല​പ്പു​ഴ​യി​ൽ സ​ലാ​മി​ന് വോ​ട്ട് കു​റ​ഞ്ഞെ​ന്നാ​രോ​പി​ച്ചു​ണ്ടാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് ഇ​ത്ത​രം ഒ​രു​നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ത​നാ​ക്കി​യ​തെ​ന്നും ത​ന്‍റെ അ​ച്ഛ​ന് വി​ളി​ച്ച​വ​രു​ൾ​പ്പെ​ടെ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ തു​ട​ർ​ന്ന പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സ​ത്തി​നെ​തി​രേ​യാ​ണ് ഇ​ല​ക്‌ഷൻ പ്ര​ച​ര​ണം.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ​യും സ്വീ​ക​ര​ണ​വും ന​ൽ​കി​യ​താ​യും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സി​പി​എം​ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന് ത​ലേ​ദി​വ​സം കാ​ണാ​താ​യ തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

'സുധാകരനും ഗോവിന്ദനും വഞ്ചന കാട്ടി; എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചു'

തിരുവനന്തപുരം: സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ ആരോപിച്ചു.

ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് സുധാകരൻ. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സുധാകരനെ താൻ മൂന്നു തവണ വിളിച്ചു, എടുത്തില്ല. അദ്ദേഹം തിരിച്ചു വിളിച്ചുമില്ല. താൻ വിളിച്ചില്ലെന്നാണ് സുധാകരൻ ജില്ലാ സെക്രട്ടറിയോടു പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.

Kerala

തീ ​പാ​റും; അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ന് യു​ഡി​എ​ഫ് പി​ന്തു​ണ

ആലപ്പുഴ: സി​പി​എം വി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് യു​ഡി​എ​ഫ്. ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് നി​ർ​ത്തി​ല്ല.

ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. താ​ൻ ആ​രു​ടേ​യും പി​ന്തു​ണ തേ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​കൊ​ണ്ടു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.

അ​തേ​സ​മ​യം, മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്. സ​ലാ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

'ശൂധാകരൻ'; ജി. സുധാകരനെ കളിയാക്കി എം.എം. മണി

തൊടുപുഴ: സിപിഎം വിട്ട മുന്‍മന്ത്രി ജി. സുധാകരനെ വീണ്ടും പരിഹസിച്ച് എം.എം. മണി എംഎല്‍എ. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. "ശൂധാകരന്‍' എന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കമന്‍റ് ബോക്‌സില്‍ "പാര്‍ട്ടിയാണ് വലുത്?? പുറത്ത് പോയാല്‍ ഞാനും ശൂ' എന്നും അദ്ദേഹം കുറിച്ചു.

പാർട്ടി വിട്ടാൽ ജി. സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും സുധാകരൻ വെല്ലുവിളിയാകില്ലെന്നും നേരത്തെയും മണി പ്രതികരിച്ചിരുന്നു.

ജി. സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും മണി പറഞ്ഞിരുന്നു. 

Kerala

വ​ർ​ഗ​വ​ഞ്ച​ക​ന് മാ​പ്പി​ല്ല; ജി.​സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജി.​സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം. സു​ധാ​ക​ര​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ പു​ന്ന​പ്ര പ​റ​വൂ​രി​ൽ വ​മ്പ​ൻ ബ​ഹു​ജ​ന മാ​ർ​ച്ചും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച ബ​ഹു​ജ​ന മാ​ർ​ച്ച്‌ സു​ധാ​ക​ര​ന്‍റെ വീ​ടി​ന് മു​ന്നി​ലൂ​ടെ​യാ​ണ് പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്. സു​ധാ​ക​ര​ന്‍റെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ക​ടു​ത്ത മു​ദ്രാ​വാ​ക്യം വി​ളി​യാ​യി​രു​ന്നു. വ​ർ​ഗ​വ​ഞ്ച​ന​യ്ക്ക് മാ​പ്പി​ല്ല.

യു​ഡി​എ​ഫി​ൻ കൂ​ടാ​ര​ത്തി​ൽ അ​ത്താ​ഴ​ത്തി​ന് പോ​യെ​ങ്കി​ൽ തി​ന്നു മ​ദി​ച്ചു കി​ട​ന്നോ​ളൂ. പ്ര​സ്ഥാ​ന​ത്തെ ഒ​റ്റു​കൊ​ടു​ത്താ​ൽ ഏ​ത് സു​ധാ​ക​ര​നാ​യാ​ലും തോ​റ്റു മ​ട​ങ്ങും ക​ട്ടാ​യം, ജി. ​സു​ധാ​ക​രാ കേ​ട്ടോ​ളൂ, ഇ​ത് പു​ന്ന​പ്ര​യു​ടെ മ​ണ്ണാ​ണെ എ​ന്നി​ങ്ങ​നെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​യ​ർ​ന്നിരുന്നു.

Kerala

ജി. സുധാകരനെ അനുകൂലിച്ച് രഹസ്യയോഗം; നിഷേധിച്ച് പാർട്ടി

ചാ​രും​മൂ​ട്: സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച ജി. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് ചാ​രും​മൂ​ട്ടി​ൽ ര​ഹ​സ്യ യോ​ഗം ചേ​ർ​ന്നു. ചാ​രും​മൂ​ട് ഏ​രി​യ​യി​ലെ സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ളാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ന്മാ​ർ ഉ​ൾ​പ്പ​ടെ ഇ​രു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

എ​ന്നാ​ൽ സി​പി​എം ഏ​രി​യാ നേ​തൃ​ത്വം ഇ​തു നി​ഷേ​ധി​ച്ചു. ജി. ​സു​ധാ​ക​ര​നൊ​പ്പം ചാ​രും​മൂ​ട് ഏ​രി​യ​യി​ൽനി​ന്നു ഒ​രു പാ​ർ​ട്ടി അം​ഗം പോ​ലും പോ​യി​ട്ടി​ല്ല​ന്നും പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ജി. ​സു​ധാ​ക​ര​നു വേ​ണ്ടി ര​ഹ​സ്യയോ​ഗം ന​ട​ന്നു എ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി ബി. ​ബി​നു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ജി. ​സു​ധാ​ക​ര​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ർ​ട്ടി സ​ഖാ​ക്ക​ളും ബ​ന്ധു​ക്ക​ളും പാ​ർ​ട്ടി ഓ​ഫീ​സി​ൽ ത​ടി​ച്ചു കൂ​ടു​ക​യും പ്ര​ക​ട​ന​മാ​യി ഭു​വ​നേ​ശ്വ​ര​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. ഭു​വ​നേ​ശ്വ​ര​ന്‍റെ മ​ണ്ണി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ സം​ര​ക്ഷി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യ​ത്.

പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ബോ​ധ​പൂ​ർ​വം പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സു​​​ധാ​​​ക​​​ര​​​ന് എ​​​ന്തു തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ക്കാം: എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ൽനി​​​ന്നും പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വം പു​​​തു​​​ക്കാ​​​തെ പു​​​റ​​​ത്തു​​​പോ​​​യ ജി.​​​സു​​​ധാ​​​ക​​​ര​​​ന് എ​​​ന്തു തീ​​​രു​​​മാ​​​ന​​വുമെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​യ ജി.​​​ സു​​​ധാ​​​ക​​​ര​​​നെ ഇ​​​നി എ​​​ന്തി​​​ന് അ​​​നു​​​ന​​​യി​​​പ്പി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാം ബോ​​​ധ്യ​​​മു​​​ള്ള​​​താ​​​ണ്.

അ​​​ന്പ​​​ല​​​പ്പു​​​ഴ സി​​​പി​​​എ​​​മ്മി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​ണെന്നും അ​​​വി​​​ടെ ന​​​ല്ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് ജ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

ജി. സുധാകരന് യുഡിഎഫ് പിന്തുണ ആലോചിക്കും: വി.ഡി. സതീശൻ

കൊ​​​ച്ചി: അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച ജി. ​​​സു​​​ധാ​​​ക​​​ര​​​ന് പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ് ആ​​​ലോ​​​ചി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. വി​​​സ്മ​​​യ​​​ങ്ങ​​​ള്‍ ഇ​​​നി​​​യും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​വൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.

സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ടി​​​ത്ത​​​റ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ള​​​കി. അ​​​തി​​​ന്‍റെ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണു ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട്. അ​​​ദ്ദേ​​​ഹം ഉ​​​ത്ത​​​മ​​​നാ​​​യ ക​​​മ്യൂ​​​ണി​​​സ്റ്റാ​​​ണെ​​​ന്ന​​​തി​​​ല്‍ ത​​​ര്‍ക്ക​​​മി​​​ല്ല. അ​​​ദ്ദേ​​​ഹം അ​​​പ്പു​​​റ​​​ത്തു നി​​​ല്‍ക്കു​​​മ്പോ​​​ഴും ബ​​​ഹു​​​മാ​​​ന​​​വും ആ​​​ദ​​​ര​​​വും കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നെ ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന മൂ​​​ല്യ​​​ത്ത​​​ക​​​ര്‍ച്ച​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണ് ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്. മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണ്.

പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത നൂ​​​റോ​​​ളം വേ​​​ദി​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി സി​​​പി​​​എം പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ള്‍ക്കു കോ​​​ണ്‍ഗ്ര​​​സ് അം​​​ഗ​​​ത്വം ന​​​ല്‍കി. സി​​​പി​​​എ​​​മ്മി​​​ല്‍നി​​​ന്ന് ഇ​​​ത്ത​​​ര​​​മൊ​​​രു ഒ​​​ഴു​​​ക്ക് കേ​​​ര​​​ള ച​​​രി​​​ത്ര​​​ത്തി​​​ല്‍ മു​​​മ്പൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ല്‍ ബം​​​ഗാ​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍ട്ടി​​​ക്കു സം​​​ഭ​​​വി​​​ച്ച​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എ​​​മ്മി​​​നു​​​ണ്ടാ​​​കും.

ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​വ​​​ളോ​​​ടൊ​​​പ്പ​​​മെ​​​ന്ന് പ​​​റ​​​യു​​​ക​​​യും അ​​​വ​​​നോ​​​ടൊ​​​പ്പം നി​​​ല്‍ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടേ​​​ത്.

സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​തി​​​ശ​​​ക്ത​​​മാ​​​യ വി​​​കാ​​​രം മ​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഖ​​​ജ​​​നാ​​​വി​​​ല്‍നി​​​ന്നും കോ​​​ടി​​​ക​​​ളെ​​​ടു​​​ത്തു പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു തു​​​ട​​​ങ്ങി​​​യ വീ​​​ടു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ഉ​​​ള്‍ക്കൊ​​​ള്ളി​​​ച്ചു​​​ള്ള പ​​​ത്തു വ​​​ര്‍ഷ​​​ത്തെ ഊ​​​തി​​​വീ​​​ര്‍പ്പി​​​ച്ച ക​​​ണ​​​ക്കാ​​​ണ് ഈ ​​​സ​​​ര്‍ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

സാ​​​മ്പ​​​ത്തി​​​ക പ്ര​​​യാ​​​സ​​​മു​​​ള്ള കാ​​​ല​​​ത്താ​​​ണു ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ച്ചു​​​ള്ള ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​ക്കെ ജ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​ടി ന​​​ല്‍കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

Kerala

ആലപ്പുഴയില്‍ സിപിഎമ്മിന് അഗ്നിപരീക്ഷ

കോ​​​ട്ട​​​യം: പു​​​ന്ന​​​പ്ര വ​​​യ​​​ലാ​​​റും ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ങ്ങ​​​ളും ഐ​​​തി​​​ഹാ​​​സി​​​ക സ​​​മ​​​ര​​​ങ്ങ​​​ളും ചെ​​​ങ്കൊ​​​ടി​​​യി​​​ല്‍ അ​​​ട​​​യാ​​​ള​​​മാ​​​ക്കി​​​യ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഗോ​​​ദ​​​യി​​​ല്‍നി​​​ന്ന് ജി. ​​​സു​​​ധാ​​​ക​​​ര​​​നെ​​​ന്ന അ​​​തി​​​കാ​​​യ​​​ന്‍ പു​​​റ​​​ത്തു ചാ​​​ടി. ആ​​​ല​​​പ്പു​​​ഴ തീ​​​ര​​​മേഖലക​​​ളി​​​ല്‍ ആ​​​റു പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ ജ​​​ന​​​കീ​​​യ അ​​​ടി​​​ത്ത​​​റ​​​യു​​​ള്ള സ​​​ഖാ​​​വാ​​​ണ് സു​​​ധാ​​​ക​​​ര​​​ന്‍.

‘ഉ​​​ണ്ണി മ​​​ക​​​നെ മ​​​നോ​​​ഹ​​​രാ’, ‘ ആ​​​രാ​​​ണ് നീ ​​​ഒ​​​ബാ​​​മ’, ‘ സ​​​ന്നി​​​ധാ​​​ന​​​ത്തി​​​ലെ ക​​​ഴു​​​ത​​​ക​​​ള്‍’, ‘ ക​​​ന​​​ല്‍വ​​​ഴി​​​യി​​​ല്‍ ക​​​രി​​​പു​​​ര​​​ളാ​​​തെ’ എ​​​ന്നി​​​വ​​​യൊ​​​ക്കെ ജി. ​​​സു​​​ധാ​​​ക​​​ര​​​ന തൂ​​​ലി​​​ക​​​യി​​​ലും നാ​​​വി​​​ലും എ​​​ഴു​​​ത​​​പ്പെ​​​ട്ട ക​​​വി​​​ത​​​ക​​​ളാ​​​ണ്. കു​​​റെ​​​ക്കാ​​​ല​​​മാ​​​യി ത​​​ന്‍റെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍ട്ടി വ​​​ഴി​​​ക​​​ളി​​​ല്‍ ക​​​ല്ലും ക​​​ന​​​ലും എ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന മു​​​തി​​​ര്‍ന്ന സ​​​ഖാ​​​ക്ക​​​ളെ ഉ​​​ന്ന​​​മി​​​ട്ടാ​​​ണോ ഈ ​​​ക​​​വി​​​ത​​​ക​​​ളൊ​​​ക്കെ മു​​​ന്നേ കു​​​റി​​​ച്ച​​​തെ​​​ന്നു തോ​​​ന്നി​​​പ്പോ​​​കും ഈ​​​യി​​​ട​​​യാ​​​യി സു​​​ധാ​​​ക​​​ര​​​ന്‍ ന​​​ട​​​ത്തു​​​ന്ന ആ​​​ത്മ​​​രോ​​​ക്ഷം കേട്ടാൽ.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍നി​​​ന്നു​​​ള്ള ഭാ​​​വി​​​മു​​​ഖ്യ​​​മന്ത്രിയാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഗൗ​​​രി​​​യ​​​മ്മ​​​യെ 1994ല്‍ ​​​സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കി​​​യ​​​പ്പോ​​​ള്‍ ‘ഇ​​​എം​​​എ​​​സേ നി​​​ങ്ങ​​​ള്‍ക്കെ​​​ന്നെ തോ​​​ല്‍പ്പി​​​ക്കാ​​​നാകില്ലെ​​​ന്ന’ ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി ഇ​​​ന്ന​​​ലെ സു​​​ധാ​​​ക​​​ര​​​നും ആ​​​വ​​​ര്‍ത്തി​​​ച്ചു. 1996ല്‍ ​​​മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തെ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ തോ​​​ല്‍വി​​​യും അ​​​ടി​​​യൊ​​​ഴു​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളും ആ​​​ല​​​പ്പു​​​ഴ സി​​​പി​​​എം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​എ​​​സി​​​ന്‍റെ ഇ​​​റ​​​ങ്ങി​​​പ്പോ​​​ക്കു​​​മൊ​​​ക്കെ​​​യാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ സി​​​പി​​​എം അ​​​ഗ്നി​​​പ​​​രീ​​​ക്ഷ​​​ക​​​ളെ​​​യാ​​​ണ് നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

ഗൗ​​​രി​​​യ​​​മ്മ​​​യ്ക്ക് സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക​​​മി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ 1994 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഗൗ​​​രി​​​യ​​​മ്മ​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് ഗൗ​​​രി​​​യ​​​മ്മ രൂ​​​പീ​​​ക​​​രി​​​ച്ച ജെ​​​എ​​​സ്എ​​​സ് കു​​​റെ​​​ക്കാ​​​ലം സി​​​പി​​​എ​​​മ്മി​​​ന് വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ര്‍ത്തി. ബ​​​ദ​​​ല്‍രേ​​​ഖ​​​യു​​​ടെ പേ​​​രി​​​ല്‍ 1986ല്‍ ​​​പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട എം​​​.വി. രാ​​​ഘ​​​വ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ച്ച സി​​​എം​​​പി​​​യേ​​​ക്കാ​​​ള്‍ അ​​​ടി​​​ത്ത​​​റ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ജെ​​​എ​​​സ്എ​​​സി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.

1987ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫ് പി​​​ന്തുണ​​​യോ​​​ടെ സി​​​പി​​​എം ചെ​​​ങ്കോ​​​ട്ട​​​യാ​​​യ അ​​​ഴീ​​​ക്കോ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ രാ​​​ഘ​​​വ​​​ന്‍ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ള്‍ രാ​​​ഘ​​​വ​​​ന്‍ ന​​​ന​​​ഞ്ഞ പ​​​ട​​​ക്ക​​​മാ​​​വു​​​മെ​​​ന്നാണ് ഇ.​​എം.​​​എ​​​സ് പ​​​രി​​​ഹ​​​സി​​​ച്ച​​​ത്. 1389 വോ​​​ട്ടി​​​ന് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ചു രാ​​​ഘ​​​വ​​​ന്‍ ക​​​രു​​​ണാ​​​ക​​​ര​​​ന്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി​​​യാ​​​യി.

അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ലെ അ​​​ണി​​​ബ​​​ല​​​വും യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യും ചേ​​​ര്‍ന്നാ​​​ല്‍ ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ സ്വ​​​ത​​​ന്ത്ര ക​​​മ്യൂ​​​ണി​​​സ്റ്റാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത ചെ​​​റു​​​ത​​​ല്ല. 2006 മു​​​ത​​​ല്‍ 2021 വ​​​രെ അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യു​​​ടെ എം​​​എ​​​ല്‍എ​​​യാ​​​യി​​​രു​​​ന്ന സു​​​ധാ​​​ക​​​ര​​​ന്‍ രാഷ്‌ട്രീയ സ​​​ത്യ​​​സ​​​ന്ധ​​​ത​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

2016ല്‍ ​​​അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ 23,000 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​ച്ചാ​​​ണ് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യാ​​​യ​​​ത്. സി​​​പി​​​എം വി​​​ഭാ​​​ഗീ​​​യ​​​ത കാ​​​ല​​​ത്ത് വി.​​​എ​​​സ്. പ​​​ക്ഷ​​​ത്തു​​​നി​​​ന്ന് പി​​​ണ​​​റാ​​​യി ചേ​​​രി​​​യി​​​ലെ​​​ത്തി ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യെ പി​​​ണ​​​റാ​​​യി​​​യില്‍ എ​​​ത്തി​​​ച്ച​​​തി​​​ല്‍ പ്ര​​​ധാ​​​നി​​​യാ​​​ണ് സു​​​ധാ​​​ക​​​ര​​​ന്‍. പി​​​ല്‍ക്കാ​​​ല​​​ത്ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ള്‍പ്പെ​​​ടെ നേ​​​താ​​​ക്ക​​​ളെ​​​യും പാ​​​ര്‍ട്ടി നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും വി​​​മ​​​ര്‍ശി​​​ച്ച് സു​​​ധാ​​​ക​​​ര​​​ന്‍ അ​​​നഭി​​​മ​​​ത​​​നാ​​​യി.

അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മാ​​​രാ​​​രി​​​ക്കു​​​ളം തോ​​​ല്‍വി​​​യു​​​ടെ ആ​​​ഘാ​​​തം സു​​​ധാ​​​ക​​​ര​​​ന്‍ ഉ​​​ള്‍പ്പെ​​​ട്ട അ​​​ന്ന​​​ത്തെ സി​​​പി​​​എം ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യാ​​​ണ് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്. 1991 ല്‍ 9,980 ​​​വോ​​​ട്ടു​​​ക​​​ള്‍ക്ക് വി.​​​എ​​​സ്. ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​മാ​​​യി​​​രു​​​ന്നു മാ​​​രാ​​​രി​​​ക്കു​​​ളം.

1996ല്‍ 1965 ​​​വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ കോ​​​ണ്‍ഗ്ര​​​സിന്‍റെ പി.​​​ജെ.​​​ ഫ്രാ​​​ന്‍സി​​​സ് ജ​​​യി​​​ച്ചു. തെര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ടി.​​​കെ.​​​ പ​​​ള​​​നി​​​യെ പാ​​​ര്‍ട്ടി​​​യി​​​ല്‍ ത​​​രം​​​താ​​​ഴ്ത്തി. ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ എ​​​ന്ന സ​​​ഖാ​​​വി​​​നെ​​​തി​​​രേ പാ​​​ര്‍ട്ടി​​​ത​​​ല വെ​​​ട്ടി​​​നി​​​ര​​​ത്ത​​​ല്‍ വൈ​​​കാ​​​നി​​​ട​​​യി​​​ല്ല.

Kerala

ജി. സുധാകരനെതിരേ പരസ്യ പ്രതിഷേധവുമായി സിപിഎം

അ​മ്പ​ല​പ്പു​ഴ: സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ ജി. ​സു​ധാ​ക​ര​നെ​തി​രേ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം. ‌

സു​ധാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് പു​ന്ന​പ്ര ക​പ്പ​ക്ക​ട​യി​ലെ സി ​പി എം ​ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്തും സു​ധാ​ക​ര​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലും പോ​സ്റ്റ​ർ പ​തി​ച്ച​ത്.

ര​ക്ത​സാ​ക്ഷി​ക​ൾ സി​ന്ദാ​ബാ​ദ് വ​ർ​ഗ വ​ഞ്ച​ക​ന് മാ​പ്പി​ല്ല വോ​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം, ഏ​രി​യ ക​മ്മി​റ്റി മെം​ബ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ച​ത്. സു​ധാ​ക​ര​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം.

Kerala

സി​പി​എം ബം​ഗാ​ളി​നേ​ക്കാ​ൾ വ​ലി​യ ത​ക​ർ​ച്ച​യി​ലേ​ക്ക്; ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​ന്നത് ച​ർ​ച്ച ചെ​യ്യും: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സി​പി​എം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​യെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. രാ​ഷ്ട്രീ​യ കേ​ര​ളം വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും വ​ലി​യ വി​സ്മ​യ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും, അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​ന്ന കാ​ര്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

"രാ​ഷ്ട്രീ​യ​ത്തി​ൽ വി​സ്മ​യ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പ​ല​രും പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ലും വ​ലി​യ വി​സ്മ​യ​ങ്ങ​ൾ കേ​ര​ളം കാ​ണാ​ൻ പോ​കു​ക​യാ​ണ്," സ​തീ​ശ​ൻ പ​റ​ഞ്ഞു. ജി. ​സു​ധാ​ക​ര​നെ പു​ക​ഴ്ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ്, അ​ദ്ദേ​ഹം ഉ​ത്ത​മ​നാ​യ ക​മ്മ്യൂ​ണി​സ്റ്റാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു. അ​മ്പ​ല​പ്പു​ഴ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ന്ന​ണി​യി​ലെ മ​റ്റു നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ലെ സി​പി​എം ബം​ഗാ​ളി​നേ​ക്കാ​ൾ വ​ലി​യ ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ളു​മാ​യി വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന പാ​ർ​ട്ടി​യി​ൽ നി​ന്ന് ഉ​ത്ത​മ​രാ​യ ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ അ​ക​ലു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ങ്കി​ലും കോ​ടി​ക​ൾ ചെ​ല​വാ​ക്കി പി​ആ​ർ വ​ർ​ക്കു​ക​ൾ ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

 

Kerala

'വ​ർ​ഗ​വ​ഞ്ച​ക​ന് മാ​പ്പി​ല്ല'; ജി. ​സു​ധാ​ക​ര​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മു​ൻ സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ വ്യാ​പ​ക​മാ​യ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. 'വ​ർ​ഗ​വ​ഞ്ച​ക​ന് മാ​പ്പി​ല്ല' എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ പു​ന്ന​പ്ര​യി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ലെ ന​വ​നീ​തം വ​സ​തി​യി​ൽ മാ​ധ്യ​മ സ​മ്മേ​ള​നം ന​ട​ത്തി താ​ൻ‌ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ല്ലെ​ന്നും ആ​രു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ജി. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി​യി​ൽ ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം താ​ൻ നേ​രി​ട്ടെ​ന്നും വ​സ​തി​യി​ൽ ന​ട​ത്തി‍​യ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജി. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ഇ​ട​ഞ്ഞു​വെ​ന്ന വാ​ർ​ത്ത​ക​ൾ‌​ക്ക് പി​ന്നാ​ലെ ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​ത്വം അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ജി. ​സു​ധാ​ക​ര​ൻ വ​ഴ​ങ്ങി​യി​ല്ല. ആ​ല​പ്പു​ഴ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ വ​സ​തി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​നു​ന​യ​നീ​ക്ക​ത്തി​ന് ശ്ര​മി​ച്ച​ത്. സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ത്ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ജി ​സു​ധാ​ക​ര​ന്‍റെ പ്ര​ഖ്യാ​പ​നം.

Kerala

പാർട്ടി വിട്ട് വിമതനായി ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.

തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.

പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർ‍ഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Kerala

'ഒരു പാർട്ടിയിലേക്കുമില്ല, യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആരോടും പറഞ്ഞിട്ടില്ല': നിലപാട് വ്യക്തമാക്കി സുധാകരൻ

ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎമ്മുമായി ഇടഞ്ഞുനില്ക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.

പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർ‍ഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

സിപിഎം നേതാക്കൾ വീട്ടിലെത്തി; വഴങ്ങാതെ സുധാകരൻ

ആ​ല​പ്പു​ഴ: ജി. സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും ഇ​ട​പെ​ട്ടു.​ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് ജി.​ സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സി​പി​എം നേ​താ​ക്ക​ൾ പ​റ​വൂ​രി​ലെ ജി.​ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി.​

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ​യും സി.​എ​സ്. സു​ജാ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽനിന്നു പി​ന്മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ എ​ന്നാ​ൽ ഇ​നി​യും അ​വ​ഗ​ണ​ന​ക​ൾ നേ​രി​ട്ട് മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നാ​ണ് ജി.​ സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തോ​ടെ സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ട്ടാ​ൽ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് സി​പി​എ​മ്മും ഒ​രു​ങ്ങി. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മ​റ്റി കൂ​ടി വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ​പാ​ർ​ട്ടി​ക്കെ​തി​രേ നീ​ങ്ങു​ക​യാ​ണെ​ങ്കി​ൽ രാ​ഷ്‌ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

​ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി അ​വ​ഗ​ണി​ച്ച​താ​ണ് സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്.​ സ​ലാംത​ന്നെ അ​മ്പ​ല​പ്പു​ഴ​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​കും.

ക​ഴി​ഞ്ഞ ത​വ​ണ 11,125 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സ​ലാം അ​മ്പ​ല​പ്പു​ഴ​യി​ൽ വി​ജ​യി​ച്ച​ത്. അ​തി​നുമു​മ്പ് സു​ധാ​ക​ര​നാ​യി​രു​ന്നു അ​മ്പ​ല​പ്പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

Kerala

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ജി. സുധാകരന്‍റെ വാർത്താസമ്മേളനം വ്യാഴാഴ്ച

ആലപ്പുഴ: സിപിഎം വിടുന്നുവെന്ന സൂചന നല്‍കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ജി. സുധാകരന് തെരഞ്ഞടുപ്പില്‍ എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്ന വീഡിയോയും പങ്കുവച്ചാണ് ഫേസ്ബുക്കില്‍ തന്‍റെ വിഷമങ്ങള്‍ ജി. സുധാകരന്‍ കുറിച്ചത്.

എന്നാല്‍ മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജി. സുധാകരനോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ജി. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അദ്ദേഹത്തെ കാണാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

തനിക്കു പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന്‍ ആര്‍. നാസറിനെ അറിയിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും സുധാകരന്‍ തയാറായിരുന്നില്ല.

അതിനിടെ ജി. സുധാകരനോട് പാര്‍ട്ടി കാണിച്ച നടപടി ശരിയായില്ലെന്നു പറഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ലിജു രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്‍റെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.

District News

മാ​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ജി. ​സു​ധാ​ക​ര​ന്

അ​മ്പ​ല​പ്പു​ഴ: അ​ധ്യാ​പ​ക​നും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മു​സ്‌ലിം ലീ​ഗ് നേ​താ​വും കാ​ൽനൂ​റ്റാ​ണ്ടു​കാ​ലം അ​മ്പ​ല​പ്പു​ഴ യുഡിഎ​ഫ് ക​ൺ​വീ​ന​റു​മാ​യി​രു​ന്ന അ​ബ്ദു​ൽ സ​ലാം മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥമു​ള്ള മാ​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ 5-ാമ​ത് പു​ര​സ്കാ​രം ജി. ​സു​ധാ​ക​ര​ന് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഏ​പ്രി​ൽ ആ​ദ്യ വാ​രം സ​മ​ർ​പ്പി​ക്കും.​

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന മാ​തൃ​ക​യി​ലൂ​ടെ ആ​ധു​നി​ക ആ​ല​പ്പു​ഴ​യെ പു​ന​ർ​നി​ർ​മി​ച്ച ധി​ഷ​ണാ​ശാ​ലി​യാ​യ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു ജി ​സു​ധാ​ക​ര​നെ​ന്ന് അ​വാ​ർ​ഡ് നി​ർ​ണ​യ സ​മ​തി വി​ല​യി​രു​ത്തി. ടി.​ജെ ആ​ഞ്ച​ലോ​സ്, ഡോ. ​മു​ഹ​മ്മ​ദ്‌ കു​ഞ്ഞ്, എ​ൻ. ബാ​ല​ഗോ​പാ​ൽ (പി.എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ), എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം ​പി തു​ട​ങ്ങി​യ​വ​രാ​ണ് മു​ൻ വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ. പ്ര​ഫ. കോ​ന്നി ഗോ​പ​കു​മാ​ർ, ഡോ. ​മ​ധു ഓ​മ​ല്ലൂ​ർ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ന​സീ​ർ സ​ലാം അ​റി​യി​ച്ചു.

Kerala

സുധാകരന്‍റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന വീഡിയോ; കുടുംബം നീക്കിച്ചു

ആ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക്പേ​ജി​ൽ സി​പി​എം പോ​സ്റ്റ് ചെ​യ്ത പെ​രു​ന്പ​ളം പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ലൈ​വ് ടെ​ലി​കാ​സ്റ്റ് വീ​ഡി​യോ കു​ടും​ബം ഇ​ട​പെ​ട്ട് നീ​ക്കി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന വീ​ഡി​യോ മാ​റ്റി​ച്ച​തി​ലൂ​ടെ പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്നു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട് വീ​ണ്ടും പ്ര​ക​ട​മാ​ക്കു​ക​യാ​ണ് ജി.​സു​ധാ​ക​ര​ൻ.

സു​ധാ​ക​ര​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യാ വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ലൈ​വ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ സു​ധാ​ക​ര​ന്‍റെ കു​ടും​ബം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇതോടെ വീ​ഡി​യോ ഒ​ഴി​വാ​ക്കി.

ജി.​സു​ധാ​ക​ര​ൻ മ​ന്ത്രി​യാ​യി​രി​ക്കേ ആ​രം​ഭി​ച്ച പെ​രു​മ്പ​ളം പാ​ലം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കാ​നെ​ത്തു​മോ എ​ന്ന ആ​കാം​ക്ഷ തു​ട​ര​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഫേ​സ് ബു​ക്ക് പേ​ജി​ൽ ലൈ​വ് വ​ന്ന​ത്.

Kerala

അനുനയ നീക്കം; ഹരിശങ്കറും സി.എസ്. സുജാതയും ജി. സുധാകരന്‍റെ വീട്ടിലെത്തി

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ സുധാകരനുമായി കൂടിക്കാഴ്ച നടത്തി.

സുധാകരന്‍റെ വീട്ടിലെത്തിയാണ് സി.എസ്. സുജാത സംസാരിക്കുന്നത്. അതിനിടെ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.

അതേസമയം സുധാകരൻ മൗനം തുടരുകയാണ്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതിൽ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല.

Kerala

ജി. ​സു​ധാ​ക​ര​ന് പ​രി​ഭ​വം ഉ​ണ്ട്, നേ​താ​ക്ക​ൾ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്: എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ജി. ​സു​ധാ​ക​ര​ന് പ​രി​ഭ​വം ഉ​ണ്ടെ​ന്നും ജി.​സു​ധാ​ക​ര​നി​ൽ​നി​ന്ന് സി​പി​എ​മ്മി​നോ ഇ​ട​തു​പ​ക്ഷ​ത്തി​നോ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന യാ​തൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ചി​ല പ്ര​യോ​ഗ​ങ്ങ​ളി​ലെ പ​രി​ഭ​വം പ​ങ്കു​വെ​ച്ച​താ​ണെ​ന്നും സു​ധാ​ക​ര​നെ സി​പി​എം നേ​താ​ക്ക​ൾ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ജി.​സു​ധാ​ക​ര​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്തും ക​ഴി​വും ഇ​ട​തു​മു​ന്ന​ണി​ക്ക് സ​ഹാ​യ​ക​ര​മാ​യി അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം.​എ. ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ജി. ​സു​ധാ​ക​ര​നു​മാ​യി രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സി​പി​എ​മ്മും സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.

Kerala

ജി. ​സു​ധാ​ക​ര​നു​മാ​യി രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ജി. ​സു​ധാ​ക​ര​നു​മാ​യി രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സി​പി​എ​മ്മും സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

"സു​ധാ​ക​ര​ൻ സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്നാ​ണ് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. സു​ധാ​ക​ര​നും പാ​ർ​ട്ടി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യം. ന​മു​ക്ക് കാ​ത്തി​രു​ന്ന് കാ​ണാം എ​ന്താ​ണെ​ന്നു​ള്ള​ത്'-​കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ജി. ​സു​ധാ​ക​ര​ൻ പ​ക്വ​ത​യും ഒ​രു​പാ​ട് അ​നു​ഭ​വ സ​മ്പ​ത്തും ഉ​ള്ള നേ​താ​വാ​ണ്. തീ​രു​മാ​ന​ങ്ങ​ൾ എ​ങ്ങ​നെ എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​രും പ​ഠി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

സു​ധാ​ക​ര​ൻ ഒ​രു തീ​രു​മാ​നം എ​ടു​ക്കു​മ്പോ​ൾ ആ ​സ​മ​യ​ത്ത് ഞ​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി ഒ​രു തീ​രു​മാ​ന​വും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ജി.​സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കൂ​റേ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. അ​തി​ൽ അ​ദ്ദേ​ഹം ഒ​രു​പാ​ട് സ​ങ്ക​ട​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ട്. ഇ​ന്ന് കേ​ര​ള​ത്തി​ലെ സി​പി​എം അ​ണി​ക​ളി​ലു​ള്ള ഒ​രു പ്ര​തി​ഫ​ല​നം ആ​യി​ട്ടാ​ണ് ഞാ​ന​തി​നെ കാ​ണു​ന്ന​ത്.- കെ.​സി. വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അംഗത്വം പുതുക്കണം: ജി. സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ​ഗോവിന്ദൻ

ആലപ്പുഴ: ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം. സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ ജി. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പുചു​മ​ത​ല: ഫോ​ണി​ൽ വി​ളി​ച്ചു, സ​ർ​ക്കു​ല​ർ കി​ട്ടി​യി​ട്ടി​ല്ലെന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല ത​ന്നെ ഏ​ൽ​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ.

മൂ​ന്നാ​ഴ്ച മു​ൻ​പ് ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ർ വി​ളി​ച്ച് പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഫോ​ണി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. പത്തു ദി​വ​സം മു​ന്പ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ഏ​രി​യ​ ക​മ്മി​റ്റി​ക്ക് വ​ന്നി​ട്ടു​ണ്ടെ​ന്നും ത​നി​ക്ക് ഇ​ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ജി​ല്ലാ സെ​ന്‍റ​ർ ബ്രാ​ഞ്ചം​ഗ​വും ജി​ല്ലാ​ക​മ്മി​റ്റി​യി​ലെ സ്ഥി​രം ക്ഷ​ണി​താ​വു​മാ​ണ് നി​ല​വി​ൽ ജി. ​സു​ധാ​ക​ര​ൻ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വി​ൽ അ​ന്പ​ല​പ്പു​ഴ എം​എ​ൽ​എ ആ​യ എ​ച്ച്. സ​ലാ​മി​ന്‍റെ പ​രാ​തി​യെത്തുട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ ത​രം​താ​ഴ്ത്തി​യി​രു​ന്നു.

പ​ല ജി​ല്ലാക​മ്മി​റ്റി​ക​ളി​ലും അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള മ​തി​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യി​ലേ​ക്കെ​ത്തി​ച്ച​തെ​ന്നാ​ണു വി​വ​രം.

ആ​ല​പ്പു​ഴ​യി​ലെ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ആ​റം​ഗ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​ബി.​ ച​ന്ദ്ര​ബാ​ബു, കെ.​ പ്ര​സാ​ദ്, ആ​ർ.​ നാ​സ​ർ, ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. ബാ​ബു​ജാ​ൻ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള മ​റ്റു പ്ര​തി​നി​ധി​ക​ൾ. ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് ജി. ​സു​ധാ​ക​ര​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, കേ​ന്ദ്ര​ക​മ്മി​റ്റിയം​ഗ​മാ​യ സി.​എ​സ്. സു​ജാ​ത​യെ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജി​ല്ല​യി​ൽനി​ന്നു​ള്ള സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രാ​യി​രി​ക്ക​ണം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​തൊ​ക്കെ രീ​തി​യി​ൽ മു​ന്നോ​ട്ടു​ കൊ​ണ്ടുപോ​ക​ണം, ത​യാ​റെ​ടു​പ്പു​ക​ൾ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ക്കും.

ഇ​തോ​ടെ ജി. ​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും തെ​ളി​യു​ന്നു​ണ്ടെ​ന്നാ​ണ് സം​സാ​രം.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ ചു​മ​ത​ല ജി. ​സു​ധാ​ക​ര​ന്

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി നി​ൽ​ക്കേ ആ​ല​പ്പു​ഴ പി​ടി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സി​പി​എം. ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ജി.​സു​ധാ​ക​ര​ന് ന​ൽ​കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ മൂ​ന്നാ​ഴ്ച മു​ൻ​പ് അ​റി​യി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം ദീ​പി​ക​യോ​ട് സ്ഥി​രീ​ക​രി​ച്ചു. 10 ദി​വ​സം മു​ന്പ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്ക് ല​ഭി​ച്ചു​വെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ഇ​ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ആ​റം​ഗ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്ത്കു​ന്ന​ത്. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​ബി.​ച​ന്ദ്ര​ബാ​ബു, കെ.​പ്ര​സാ​ദ്, ആ​ർ.​നാ​സ​ർ, ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. ബാ​ബു​ജാ​ൻ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

എ​ന്നാ​ൽ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യ സി.​എ​സ്.​സു​ജാ​ത​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രാ​യി​രി​ക്ക​ണം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​തൊ​ക്കെ രീ​തി​യി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു പോ​ക​ണം, ത​യാ​റെ​ടു​പ്പു​ക​ൾ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ക്കും.

ഇ​തോ​ടെ ജി. ​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും തെ​ളി​യു​ന്നു​ണ്ട്. കു​ളി​മു​റി​യി​ൽ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ ജി.​സു​ധാ​ക​ര​ൻ നി​ല​വി​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

Latest News

Corehub Up